24 മണിക്കൂര്‍, 700 കിലോമീറ്റര്‍ യാത്ര; പത്ത് മിനുട്ട് വൈകിയതിന് നീറ്റ് പരീക്ഷ എഴുതാനാകാതെ വിദ്യാര്‍ഥി

പാറ്റ്‌ന | ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്ത് 700 കിലോമീറ്റര്‍ സഞ്ചരിച്ച്‌ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിക്ക് 10മിനുട്ട് വൈകിയെന്ന പേരില്‍ അവസരം നിഷേധിച്ച്‌ അധികൃതര്‍. ബിഹാറിലെ ദര്‍ബംഗ ജില്ലക്കാരനായ സന്തോഷ് കുമാര്‍ യാദവി(19)നാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലെ സ്വകാര്യ സ്‌കൂളായിരുന്നു സന്തോഷിന്റെ പരീക്ഷാകേന്ദ്രം. രണ്ട് മണിക്ക് നടക്കേണ്ട പരീക്ഷക്ക് കേന്ദ്രത്തില്‍ പ്രവേശിക്കാനുള്ള സമയപരിധി 1.30 ആയിരുന്നു. രണ്ട് ദിവസമായി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. ഒടുവില്‍ ശനിയാഴ്ച ബുക്കിംഗ് കിട്ടിയപ്പോള്‍ സന്തോഷിച്ചു. ബിഹാറിലെ കര്‍ഷക കുടുംബാംഗമായ സന്തോഷ് പരീക്ഷാ കേന്ദ്രത്തിലേക്കുള്ള ക്യാബ് യാത്രക്ക് മാത്രം ചെലവിട്ടത് 300 രൂപയാണ്.

ശനിയാഴ്ച രാവിലെ എട്ട് മണിയോടെ അമ്മാവനുമൊപ്പം വീട്ടില്‍ നിന്ന് പുറപ്പെട്ട സന്തോഷിന് മുസാഫര്‍പൂരിനും പാറ്റ്‌നക്കുമിയിലുള്ള ഗതാഗതതടസ്സം മൂലം ആറ് മണിക്കൂറാണ് നഷ്ടമായത്. തുടര്‍ന്ന് രാത്രി ഒമ്ബതോടെ പാറ്റ്‌നയില്‍ നിന്ന് ബസ് കയറി ഇന്നലെ ഉച്ചക്ക് ഒന്നോടെ കൊല്‍ക്കത്തയിലെത്തി. അവിടെ നിന്ന് ക്യാബ് സംഘടിപ്പിച്ച്‌ 1.40 ഓടെ പരീക്ഷാ കേന്ദ്രത്തിലെത്തുകയായിരുന്നു. എന്നിട്ടും പത്ത് മിനുട്ട് വൈകിയെന്നതിന്റെ പേരില്‍ അവസരം നിഷേധിക്കുകയായിരുന്നു. ഞാന്‍ ഗാര്‍ഡിനോട് അഭ്യര്‍ഥിച്ചു. പ്രിന്‍സിപ്പലിനെ പോയി കണ്ടു. പക്ഷേ ആരും ദയ കാണിച്ചില്ല. സന്തോഷ് കുമാര്‍ സങ്കടത്തോടെ പറഞ്ഞു. എനിക്ക് ജീവിതത്തിലെ ഒരു നിര്‍ണായക വര്‍ഷമാണ് നഷ്ടമായത്. ഇനി അടുത്ത വര്‍ഷത്തെ പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ വീണ്ടും ആരംഭിക്കേണ്ടതുണ്ട്. വീട്ടിലേക്ക് മടങ്ങവേ സന്തോഷ് പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!