ഞങ്ങള്‍ മക്കളെ വളര്‍ത്താന്‍ പഠിച്ചത് ആഹാനയെ വളര്‍ത്തിയാണ്: കുറിപ്പുമായി കൃഷ്‌ണകുമാര്‍

തിരുവനന്തപുരം: കുടുംബജീവിതത്തില്‍ മാതാപിതാക്കളും മക്കളുമായി സ്നേഹത്തില്‍ ജീവിച്ചാല്‍ സ്വര്‍ഗമാണെന്ന് നടന്‍ കൃഷ്‌ണകുമാര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഞങ്ങള്‍ മക്കളെ വളര്‍ത്താന്‍ പഠിച്ചത് ആഹാനയെ വളര്‍ത്തിയാണ്. പല പോരായ്മകള്‍ ഉണ്ടായി കാണാം അന്ന്. അവര്‍ കുഞ്ഞായിരുന്നത് കൊണ്ട് സഹിച്ചു കാണും. അവര്‍ ഇന്ന് വലുതായി. സ്വന്തം കാലില്‍ നില്കാന്‍ പഠിച്ചു. അവരിലും നന്മകളും പോരായ്മകലും കാണും. പണ്ട് നമ്മളെ സഹിച്ചതു പോലെ അവരുടെ പോരായ്മകളും സ്നേഹത്തോടെ സഹിക്കുകയെന്നും കൃഷ്‌ണകുമാര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജീവിതം ഒരു യാത്രയാണ്. അനുഗ്രഹീതമായൊരു യാത്ര. നന്മയും തിന്മയും കൂടികലര്‍ന്ന ഒരു യാത്ര. ആ യാത്രയില്‍ ഇടയ്ക്കു വെച്ച്‌ ചിലര്‍ കൂടി വന്നു ചേരും… മക്കള്‍..  ആക്കൂട്ടത്തില്‍ ആദ്യം വന്നു ചേര്‍ന്ന ആളാണ്‌ അഹാന. ഞങ്ങള്‍ മക്കളെ വളര്‍ത്താന്‍ പഠിച്ചത് ആഹാനയെ വളര്‍ത്തിയാണ്. പല പോരായ്മകള്‍ ഉണ്ടായി കാണാം അന്ന്. അവര്‍ കുഞ്ഞായിരുന്നത് കൊണ്ട് സഹിച്ചു കാണും. അവര്‍ ഇന്ന് വലുതായി. സ്വന്തം കാലില്‍ നില്കാന്‍ പഠിച്ചു. അവരിലും നന്മകളും പോരായ്മകലും കാണും. പണ്ട് നമ്മളെ സഹിച്ചതു പോലെ അവരുടെ പോരായ്മകളും സ്നേഹത്തോടെ സഹിക്കുക.. സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുക. കുടുംബജീവിതത്തില്‍ മാതാപിതാക്കളും മക്കളുമായി സ്നേഹത്തില്‍ ജീവിച്ചാല്‍ സ്വര്‍ഗമാണ്.. തിരിച്ചായാല്‍ നരകവും. സ്നേഹവും വിട്ടുവീഴ്ചയും ഉണ്ടായാല്‍ കുടുംബജീവിതം സുഖകരമാണ്. മാതാപിതാക്കള്‍ക്കാണ് വിട്ടുവീഴ്ച ചെയ്യാന്‍ കൂടുതല്‍ സാധ്യത. കാരണം ജീവിതാനുഭവം, പ്രായം, പക്വത എല്ലാമുണ്ട്.. മാതാപിതാക്കളുടെ മനസ്സ് മനസിലാക്കാന്‍ മക്കള്‍ക്ക്‌ കഴിഞ്ഞാല്‍ നമ്മള്‍ മാതാപിതാക്കന്മാര്‍ അനുഗ്രഹീതരും. കാരണം അവരും നാളെ മാതാപിതാക്കള്‍ ആവേണ്ടവര്‍ ആണ്. കാര്യങ്ങള്‍ മനസ്സിലാക്കുന്ന മക്കളെ ദൈവം ഞങ്ങള്‍ക്ക് അനുഗ്രഹിച്ചു തന്നു. എത്ര നന്ദി പറഞ്ഞാലും തീരില്ല. മക്കളോടെന്നും പറയും പ്രാര്‍ത്ഥിക്കാന്‍. പ്രാര്‍ത്ഥിക്കുമ്ബോള്‍ ഒന്നും ചോദിക്കരുത്, തന്ന സൗഭാഗ്യങ്ങള്‍ക്ക് നന്ദി പറയുക. നന്ദി പറഞ്ഞു കൊണ്ടേ ഇരിക്കുക. ഏതിനും, എല്ലാത്തിനും, ഒന്നുമില്ലായ്മക്കും.. കാരണം ഒന്നുമിലാത്തപ്പോഴും നമ്മുടെ ജീവന്‍ നില നിര്‍ത്തിന്നതിനു നന്ദി പറയുക. ദൈവത്തിന്റെ ഒരു ടൈമിംഗ് ഉണ്ട്. അപ്പോള്‍ എല്ലാം നടക്കും. ക്ഷെമ യോടെകാത്തിരിക്കുക. എല്ലാവര്‍ക്കും നല്ല ജീവിതം

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!