ബഹ്റൈനില്‍ പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത 24,543 പേ​ര്‍ക്കെ​തി​രെ ന​ട​പ​ടി

ബഹ്റൈനില്‍ പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത 24,543 പേ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. കൂ​ടാ​തെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത 5768 പേ​ര്‍ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. 2751 ബോ​ധ​വ​ല്‍ക്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്​​ത​തായും പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി അ​സി. ചീ​ഫ് ബ്രി​ഗേ​ഡി​യ​ര്‍ ഡോ. ​ശൈ​ഖ് ഹ​മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ അ​റി​യി​ച്ചു.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സി​വി​ല്‍ ഡി​ഫ​ന്‍സ് വി​ഭാ​ഗ​ത്തിന്റെ സ​ഹാ​യ​ത്തോ​ടെ 72,474 ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ന് 363 പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.ശു​ചീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ 2159 പേ​ര്‍ പ​ങ്കാ​ളി​ക​ളാ​യി. റോ​ഡു​ക​ളും പൊ​തു ഇ​ട​ങ്ങ​ളും ശു​ചീ​ക​രി​ക്കു​ന്ന​തി​ല്‍ 5740 സ​ന്ന​ദ്ധ സേ​വ​ക​ര്‍ പ​ങ്കെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!