വയോധികയെ ബലാത്സംഗം ചെയ്​ത്​​ കവര്‍ച്ച: കുറ്റപത്രം സമര്‍പ്പിച്ചു

മുക്കം: ഒാട്ടോ യാത്രക്കിടയില്‍ മുത്തേരിയിലെ വയോധികയെ പീഡിപ്പിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ മുക്കം പൊലീസ്​ കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതി മുജീബ് റഹ്‌മാനും കൂട്ടുപ്രതികളായ സൂര്യപ്രഭക്കും കാമുകന്‍ ജമാലുദ്ദീനുമെതിരെയുള്ള കുറ്റപത്രം തിങ്കളാഴ്ച താമരശ്ശേരി ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്‌ട്രേറ്റ് മുമ്ബാകെയാണ്​ സമര്‍പ്പിച്ചത്. അന്വേഷണ സംഘത്തലവന്‍ മുക്കം ഇന്‍സ്‌പെക്ടര്‍ ബി.കെ. സിജുവാണ് കുറ്റപത്രം മജിസ്‌ട്രേറ്റ് മുമ്ബാകെ സമര്‍പ്പിച്ചത്. ജൂലൈ രണ്ടിനാണ്​ കേസിനാസ്പദമായ സംഭവം നടന്നത്.

ഹോട്ടല്‍ ജീവനക്കാരിയായ വയോധികയെ ഒന്നാംപ്രതി മുജീബ്റഹ്മാന്‍ ചോമ്ബാല അഴിയൂര്‍ നിന്ന്​ മോഷ്​ടിച്ച ഓട്ടോയില്‍ കയറ്റി വഴിയില്‍ നിര്‍ത്തി ബോധംകെടുത്തി കാപ്പുമലയില്‍ ആളൊഴിഞ്ഞ പറമ്ബില്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. വസ്ത്രങ്ങളെല്ലാം കത്രികകൊണ്ട് കീറിമുറിച്ചിരുന്നു.

വയോധികയുടെ കൈയും കാലും കേബിള്‍ വയര്‍കൊണ്ട് കെട്ടിയശേഷമാണ് സംഭവസ്ഥലത്തുനിന്ന്​ രക്ഷപ്പെട്ടത്. വയോധികയുടെ ഒരുപവന്‍ മാലയും കമ്മലും പറിച്ചെടുത്തു. മൊബൈല്‍ ഫോണും 5000 രൂപയടങ്ങിയ ബാഗും കൊണ്ടുപോവുകയും ചെയ്​തു. പിടികൂടാനുള്ള ജമാലുദ്ദീന്‍ ബംഗളൂരുവിലുള്ളതായി അന്വേഷണ സംഘത്തിന്​ വിവരം ലഭിച്ചിട്ടുണ്ട്.

റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ ഉത്തരവി​െന്‍റ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ്‌.ടി.കെ മേല്‍നോട്ടം വഹിച്ച കേസില്‍ മുക്കം ഇന്‍സ്‌പെക്ടര്‍ ബി.കെ. സിജുവി​െന്‍റ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഷാജിദ്. കെ, എ.എസ്.ഐ സാജു.സി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷഫീഖ് നീലിയാനിക്കല്‍, രതീഷ് എകരൂല്‍, സ്വപ്ന, സിനീഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തിയത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!