യുവ വനിതാ എംപിക്ക് നേരെ അ​ശ്ലീ​ല പ്ര​യോ​ഗം; ടാ​ക്സി ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

കൊല്‍ക്കത്ത : തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി​യും ബം​ഗാ​ളി അ​ഭി​നേ​ത്രി​യു​മാ​യ മി​മി ച​ക്ര​ബ​ര്‍​ത്തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ടാ​ക്സി ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. ദേ​ബ യാ​ദ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണു സം​ഭ​വം. ബാ​ലി​ഗ​ഞ്ചി​ലെ ജി​മ്മി​ല്‍​നി​ന്നു ഗ​രി​യാ​ഹ​ട്ടി​ലേ​ക്കു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ ന​ടി​യു​ടെ കാ​ര്‍ ട്രാ​ഫി​ക് സി​ഗ്ന​ലി​ല്‍ കാ​ര്‍ നി​ര്‍​ത്തി. ഈ​സ​മ​യം അ​ടു​ത്തു​നി​ര്‍​ത്തി​യ മ​റ്റൊ​രു കാ​റി​ലെ ഡ്രൈ​വ​റാ​യ യു​വാ​വ് ന​ടി​ക്കു​നേ​രെ അ​ശ്ലീ​ല പ്ര​യോ​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ആദ്യം ഡ്രൈവറുടെ അപമര്യാദയായ പെരുമാറ്റം എംപി അവഗണിക്കുകയായിരുന്നു. അയാള്‍ വീണ്ടും കാറിനെ ഓവര്‍ടേക്ക് ചെയ്ത് മോശമായി ആംഗ്യം കാണിച്ചതോടെ മിമി ഡ്രൈവറെ പിന്തുടരുകയായിരുന്നു. ‘താന്‍ ഇപ്പോള്‍ ഇത് അവഗണിക്കുകയാണെങ്കില്‍, മറ്റൊരു സ്ത്രീ ആ ടാക്‌സിയില്‍ യാത്ര ചെയ്താല്‍ ഉപദ്രവമുണ്ടാകുമെന്ന് എനിക്ക് തോന്നി. രാത്രിയില്‍ അവന്റെ ടാക്‌സിയില്‍ അവര്‍ സുരക്ഷിതയായിരിക്കില്ല,’ മിമി പറഞ്ഞു.

എംപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊല്‍ക്കത്ത പൊാലീസ് പ്രതിയെ പിടികൂടിയത്. ടാക്‌സി ഡ്രൈവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 354, 354 എ, 354 ഡി, 509 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!