ഭൂഗര്‍ഭ ജലം 'ഊറ്റുന്നവരില്‍' പഞ്ചാബ് ഒന്നാമത്

പഞ്ചാബ്: രാജ്യത്ത് ഭൂഗര്‍ഭജലം അമിതമായി ഉപയോഗിക്കുന്നവരില്‍ പഞ്ചാബ് ഒന്നാമത്. വര്‍ഷം 79 ശതമാനം യൂനിറ്റ് ജലമാണ് പഞ്ചാബ് 'ഊറ്റിയെടുക്കുന്നത്'. കൃഷിക്ക് പ്രാധാന്യം കൊടുക്കുന്ന സംസ്ഥാനങ്ങളില്‍ ഭൂഗര്‍ഭ ജല ഉപയോഗം വര്‍ധിച്ചുവരികയാണെന്നാണ് സര്‍ക്കാര്‍ ജലവിഭവ അതോറിറ്റി കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കൃഷിക്ക് സംസ്ഥാനം പ്രാധാന്യം നല്‍കുന്നതിനാല്‍ ജലസേചന കണക്കുപ്രകാരം 96 ശതമാനം ഭൂഗര്‍ഭ ജലമാണ് പഞ്ചാബില്‍ ഉപയോഗിക്കുന്നത്. അത് കനാല്‍ വഴിയും തോടുകള്‍ വഴിയും വിവിധ സ്ഥലങ്ങളില്‍നിന്നാണ് പാടത്ത് എത്തിക്കുന്നത്.

അതേ സമയം ഭൂഗര്‍ഭജലം റീചാര്‍ജ്ജ് ചെയ്യുന്നത് മണ്‍സൂണ്‍ കാലത്താണ്. എന്നാല്‍ ഈ സീസണില്‍ മുന്‍ വര്‍ഷത്തെക്കാള്‍ പത്തു ശതമാനം കുറവ് മഴയാണ് ലഭിച്ചത്. കഴിഞ്ഞ ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 14 വരെ 437.2 മി.മീ മഴ ലഭിക്കേണ്ടയിടത്ത് 391.3 മി.മീ മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ. മഴ കുറവും അമിത ഭൂഗര്‍ഭ ജല ഉപയോഗവും സംസ്ഥാനത്ത് വരള്‍ച്ച സൂചന നല്‍കുന്നുണ്ട്.

ഡല്‍ഹിയില്‍ 65, രാജസ്ഥാനില്‍ 63, ഹരിയാനയില്‍ 61 ശതമാനം എന്നിങ്ങനെയാണ് കൂടുതല്‍ ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!