വടക്കന്‍ മേഖലയിലെ ആദ്യ അണ്‍ ലിമിറ്റഡ് ഓര്‍ഡിനറി സര്‍വിസുകള്‍ തുടങ്ങി

നിലമ്ബൂര്‍: കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെ.എസ്‌.ആര്‍.ടി.സിയെ കരകയറ്റാനുള്ള സര്‍ക്കാറി‍െന്‍റ പുതിയ തീരുമാനപ്രകാരമുള്ള അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വിസ് ബസുകള്‍ നിലമ്ബൂര്‍ ഡിപ്പോയില്‍ നിന്നും ചൊവ്വാഴ്ച മുതല്‍ സര്‍വിസ് ആരംഭിച്ചു. നിലമ്ബൂര്‍ ഡിപ്പോയിലെ മൂന്ന് ബസുകളാണ് വഴിക്കടവില്‍നിന്നും മഞ്ചേരിയിലേക്ക് 18 ട്രിപ്പുകള്‍ നടത്തുക. യാത്രകാര്‍ കൈകാണിക്കുന്ന എവിടെയും ബസുകള്‍ നിര്‍ത്തും.

ലാഭകരവും ജനങ്ങള്‍ക്ക് ഉപകാരപ്രദവുമെന്ന് കാണ്ടാല്‍ കൂടുതല്‍ ട്രിപ്പുകള്‍ ഓടിക്കുമെന്ന് നിലമ്ബൂര്‍ ഡിപ്പോ അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ വി.എസ്. സുരേഷ് പറഞ്ഞു. കോഴിക്കോട്, പെരിന്തല്‍മണ്ണ, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് യാത്രകാര്‍ക്ക് കണക്ഷന്‍ കിട്ടുന്ന രീതിയിലാണ് അണ്‍ ലിമിറ്റഡ് ഓര്‍ഡിനറി ബസുകളുടെ സര്‍വിസ് ക്രമീകരിച്ചിട്ടുള്ളത്. വഴിക്കടവില്‍ നിന്നും മഞ്ചേരിയിലേക്ക് ആദ‍്യസര്‍വിസ് രാവിലെ ആറിന് തുടങ്ങും.

മഞ്ചേരി സ്​റ്റാന്‍ഡില്‍ നിന്നുമുള്ള മറ്റു ബസുകള്‍ക്ക് കണക്ഷന്‍ ലഭിക്കുന്ന രീതിയിലാണ് ട്രിപ്പുകളുടെ സമയ ക്രമീകരണം. 25 മിനിറ്റ് ഇടവേളകളില്‍ ബസുകള്‍ സര്‍വിസ് നടത്തും. മൂന്ന് ബസുകള്‍ 18 ട്രിപ്പുകളിലായി 516 കിലോമീറ്ററുകളാണ് ഓടുക. കെ.എസ്.ആര്‍.ടി.സി വടക്കന്‍ മേഖലയിലെ ആദ്യഅണ്‍ ലിമിറ്റഡ് ഓര്‍ഡിനറി സര്‍വിസുകള്‍ക്കാണ് നിലമ്ബൂരില്‍ തുടക്കം കുറിച്ചത്.

ചൊവ്വാഴ്ച രാവിലെ നിലമ്ബൂര്‍ ഡിപ്പോയില്‍ ബോര്‍ഡ് അംഗം ആലീസ് മാത‍്യു ഫ്ലാഗ് ഓഫ് ചെയ്തു. അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ വി.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!