രാജ്യത്ത് കോവിഡ് വാക്സിന്‍ പരീക്ഷണം തുടങ്ങാന്‍ വീണ്ടും അനുമതി

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിന്‍ പരീക്ഷണം വീണ്ടും തുടങ്ങാന്‍ അനുമതി. ഓക്സഫഡ് വാക്സിന്‍ പരീക്ഷണത്തിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡി സി ജി ഐ അനുമതി നല്‍കിയത്. പാര്‍ശ്വഫലം കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷണം നിറുത്തിവച്ചിരുന്നു.

പരീക്ഷണം വീണ്ടും തുടങ്ങുമ്ബോള്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ഡി സി ജി ഐ നിര്‍ദേശം. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷണ പ്രോട്ടോകോള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്സിന്‍ കുത്തിവച്ച വൊളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചിരുന്നു. തുട‌ര്‍ന്ന് നിര്‍ത്തിവച്ച പരീക്ഷണം ബ്രിട്ടനില്‍ കഴിഞ്ഞ ശനിയാഴ്ച വീണ്ടും തുടങ്ങിയിരുന്നു.

അതേസമയം ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ അവസാനഘട്ട പരീക്ഷണത്തിലാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!