മാനസിക വിഭ്രാന്തിയുള്ളയാള്‍ പൊലീസ് യൂനിഫോമിട്ട്​ ജ​ങ്​​ഷ​നി​ല്‍; ജനങ്ങള്‍ പരിഭ്രാന്തരായി

എ​ട​പ്പാ​ള്‍: പൊ​ലീ​സ് യൂ​നി​ഫോ​മി​ട്ട് എ​ട​പ്പാ​ള്‍ ജ​ങ്​​ഷ​നി​ലെ​ത്തി​യ മാ​ന​സി​ക രോ​ഗി​യാ​യ യു​വാ​വ് പ​രി​ഭ്രാ​ന്തി പ​ര​ത്തി. യു​വാ​വാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30ന് ​ജ​ങ്​​ഷ​നി​ലെ കോ​ഴി​ക്കോ​ട് റോ​ഡി​ലു​ള്ള പൊ​ലീ​സ് എ​യ്ഡ് പോ​സ്​​റ്റി​ലു​ണ്ടാ​യി​രു​ന്ന യൂ​നി​ഫോ​മി​ട്ട് ജ​ങ്​​ഷ​നി​ല്‍ ഇ​റ​ങ്ങി​യ​ത്. വാ​ഹ​ന​ങ്ങ​ള്‍ക്ക് നേ​രേ ക​ല്ലെ​റി​യു​ക​യും, യാ​ത്ര​ക്കാ​രെ ചീ​ത്ത പ​റ​യു​ക​യും ചെ​യ്​​ത യു​വാ​വ്​ വാ​ഹ​ന​ങ്ങ​ളി​ല്‍ കൈ​ക​ള്‍ക്കൊ​ണ്ട് ശ​ക്ത​മാ​യി ഇ​ടി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ജ​ന​ങ്ങ​ളും, യാ​ത്രി​ക​രും പ​രി​ഭ്രാ​ന്തി​യി​ലാ​യി.

ഈ ​സ​മ​യ​ത്ത് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കേ​ണ്ട പൊ​ലീ​സ് എ​ത്തി​യി​രു​ന്നി​ല്ല. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ചു​മ​ട്ട് തൊ​ഴി​ലാ​ളി ഇ.​എ​സ്. സു​കു​മാ​ര​ന്‍ യു​വാ​വി​നെ അ​നു​ന​യി​പ്പി​ച്ച്‌ ചാ​യ​ക്ക​ട​യി​ല്‍ എ​ത്തി​ച്ച്‌ ചാ​യ വാ​ങ്ങി ന​ല്‍കി. അ​പ്പോ​ഴേ​ക്കും ഹോം​ഗാ​ര്‍ഡ് ശി​വ​ദാ​സ​നും സ്ഥ​ല​ത്തെ​ത്തി. പി​ന്നീ​ട് യു​വാ​വി​നെ അ​നു​ന​യി​പ്പി​ച്ച്‌ യൂ​നി​ഫോം തി​രി​കെ വാ​ങ്ങി. പി​ന്നീ​ട്​ വീ​ട്ടു​കാ​രെ​ത്തി യു​വാ​വി​നെ കൂ​ട്ടി​ക്കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!