സ്വര്‍ണക്കടത്ത് കേസ് : സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഉന്നത സ്വാധീനമുള്ള വനിതയുമായി ബന്ധം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം : സ്വര്‍ണ്ണ കടത്ത് കേസ് വീണ്ടും നിഗൂഢതകളിലേക്ക് കൂടുതല്‍ വമ്ബന്മാര്‍ പിടിയിലായേക്കുമെന്ന് സൂചന.ഏറ്റവുമൊടുവില്‍ പുറത്ത് വരുന്നത് തലസ്ഥാനത്ത് ഉന്നത സ്വാധീനമുള്ള വനിതയെക്കുറിച്ചുള്ള വിവരങ്ങളാണ്. ഇവരുടെ സഹായത്തോടെ സ്വപ്ന തലസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതിന്റെ സൂചനകള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചു. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം വനിതയുടെ സഹായത്തോടെ വിവിധ മേഖലകളില്‍ നിക്ഷേപിച്ചോ എന്ന കാര്യമാണ് ഏജന്‍സികള്‍ പരിശോധിക്കുന്നത്.

ഇരുവരും ഒന്നിച്ചു സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണു കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്. സ്വപ്നയുടേയും സരിത്തിന്റെയും ഫോണില്‍നിന്നും ഇവരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ചില ദിവസങ്ങളില്‍ പത്തിലധികം തവണ ഇവരെ വിളിച്ചു. രണ്ടു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള കോളുകളാണു മിക്കതും. സ്വപ്ന ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഫോണില്‍നിന്നും ഇവരെ ബന്ധപ്പെട്ടു.

സ്വപ്ന ഒളിവില്‍ പോകുന്നതിനു മുന്‍പ് കുടുംബ സുഹൃത്തിന്റെ ഫോണില്‍നിന്ന് ഇവരെ വിളിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. വര്‍ക്കലയില്‍വച്ചും കര്‍ണാകയിലേക്കു പോകുന്ന വഴിയിലും ഇവരുമായി ഫോണില്‍ സംസാരിച്ചു. ബെംഗളൂരുവിലേക്ക് സ്വപ്ന പോയത്് ഇവരുടെ സഹായ വാഗ്ദാനം കൊണ്ടാണെന്ന നിഗമനത്തിലാണ് ഏജന്‍സികള്‍.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!