റംസിയുടെ ആത്മഹത്യ; പ്രതിഷേധം ശക്തം, വാട്ട്സ് ആപ്പ് കൂട്ടായമയുടെ നേതൃത്വത്തില്‍ ലോങ്ങ് മാര്‍ച്ച്‌ സംഘടിപ്പിച്ചു മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

കൊല്ലം കൊട്ടിയത്ത് റംസി ആത്മഹത്യ ചെയ്യ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വാട്ട്സ് ആപ്പ് കൂട്ടായമയുടെ നേതൃത്വത്തില്‍ ലോങ്ങ് മാര്‍ച്ച്‌ സംഘടിപ്പിച്ചു. ജില്ലാ ക്രൈബ്രാഞ്ച് സംഭവത്തെ കുറിച്ച്‌ അന്വേഷണം തുടങ്ങി.

ജസ്റ്റീസ് ഫോര്‍ റംസി എന്നപേരിലുള്ള വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്ന ലോങ്ങ്മാര്‍ച്ച്‌ സംഘടിപ്പിച്ചത്. പള്ളിമുക്കില്‍ നിന്നും തുടങ്ങിയ മാര്‍ച്ച്‌ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിന് സമിപം പൊലീസ് തടഞ്ഞു.

ഹാരിസിനെ കൂടാതെ അത്മഹത്യക്ക് കാരണക്കാരായ ഹാരിസിന്‍റെ അമ്മ സിരിയല്‍ നടി ലക്ഷമി പ്രമോദ് എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കൂട്ടായ്മ ആവശ്യപ്പെടുന്നു. മറ്റുജില്ലകളില്‍ നിന്നും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ എത്തിയിരുന്നു

ജില്ലാക്രൈം ബ്രാഞ്ച് സംഘം റംസിയുടെ ആത്മഹത്യയെ കുറിച്ച്‌ അന്വേഷണം തുടങ്ങി. സൈബര്‍ വിദഗ്ദര്‍ ഉല്‍പ്പടെയുള്ളവര്‍ സംഘത്തില്‍ ഉണ്ട്. റംസി ഹാരീസ് മുഹമദ് സിരിയല്‍ നടി ലക്ഷമിപ്രമോദ് എന്നിവരുടെ ഫോണ്‍രേഖകള്‍ പരിശോധിച്ച്‌ തുടങ്ങി.

അടുത്തദിവസങ്ങളില്‍ തന്നെ വരന്‍റെ അമ്മയെയും സിരിയല്‍ നടിയെയും ചേദ്യം ചെയ്യാന്‍ നീക്കം തുടങ്ങി. ഇരുവരുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ച്‌ തുടങ്ങി. അതേസമയം മുന്‍കൂര്‍ ജാമ്യത്തിനായി ഇരുവരും കോടതിയെ സമിപിച്ചിടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!