പത്താം ക്ലാസില്‍ മാര്‍ക്ക് കുറഞ്ഞതോടെ പ്ലസ് വണിന് പ്രവേശനം കിട്ടിയില്ല; വീട്ടുകാര്‍ ടിവി കാണുന്നതിനിടെ കോട്ടയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

പ്ലസ്‌ വണ്ണിനു പ്രവേശനം കിട്ടിയില്ലെന്ന പേരില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അതിരമ്ബുഴ പ്ലാത്തോട്ടിയില്‍ ദീലിപിന്റെ മകള്‍ മൈഥിലി(16)യാണ്‌ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

പത്താം ക്ലാസില്‍ മൈഥിലിക്കു മാര്‍ക്ക്‌ കുറവായിരുന്നു. ഇത് മൈഥിലിയെ വിഷമിപ്പിച്ചിരുന്നതായി ഏറ്റുമാനൂര്‍ പോലീസ്‌ പറഞ്ഞു. വീട്ടുകാര്‍ ടിവി കാണുന്നതിനിടെ മുറിയില്‍ കയറിയ മൈഥിലി ബെഡ്‌ഷീറ്റ്‌ ഫാനില്‍ കെട്ടി തൂങ്ങുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതായതോടെ വീട്ടുകാര്‍ ബലമായി വാതില്‍ തുറന്നു നോക്കിയപ്പോഴാണു മരിച്ചനിലയില്‍ കണ്ടെത്തിയത്‌. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞു വീട്ടുവളപ്പില്‍. പിതാവ്‌: ദിലീപ്‌ അതിരമ്ബുഴ കെഎസ്‌ഇബിയില്‍ ഉദ്യോഗസ്‌ഥനാണ്‌. അമ്മ സിന്ധു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!