"കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ഞങ്ങളെ കൈപിടിച്ചുയര്‍ത്തിയ പ്രിയ സുഹൃത്ത് നരേന്ദ്രമോദിക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല" : മാലിദ്വീപ് വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: കൊറോണ സൃഷ്ടിച്ച പ്രതിസന്ധി നേരിടാന്‍ ഇന്ത്യ നല്‍കിയ സാമ്ബത്തിക സഹായത്തിന് നന്ദി മാലിദ്വീപ്. വിഷമകരമായ ഘട്ടത്തില്‍ ഇന്ത്യ മികച്ച സുഹൃത്തായി ഒപ്പം നിന്നെന്ന് മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ് പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

'പകര്‍ച്ചവ്യാധി ഞങ്ങളെ അതിര്‍ത്തികള്‍ അടയ്ക്കാന്‍ നിര്‍ബന്ധിതരാക്കി. പക്ഷേ, ഞങ്ങളുടെ സുഹൃത്തുക്കള്‍ അവരുടെ ഹൃദയത്തിലേക്കുള്ള വാതിലുകള്‍ അടയ്ക്കാന്‍ തയ്യാറല്ലെന്ന് തെളിയിച്ചു. ഇതുപോലെയുള്ള സമയങ്ങളിലെല്ലാം ഇന്ത്യ ഒരു നല്ല സുഹൃത്തായി ഒപ്പം നിന്നു'. അബ്ദുള്ള ഷാഹിദ് പറഞ്ഞു. ഹിന്ദിയിലാണ് അദ്ദേഹം ഇന്ത്യക്ക് നന്ദി പറഞ്ഞത്.

നേപ്പാളിന് കൂടെ നിന്ന് പണികൊടുത്ത് ചൈന ; അതിര്‍ത്തി കയ്യേറി കെട്ടിടങ്ങള്‍ നിര്‍മിച്ച്‌ ചൈനക്കാര്‍ താമസവും തുടങ്ങി

250 മില്യണ്‍ ഡോളറിന്റെ സാമ്ബത്തിക സഹായമാണ് ഇന്ത്യ മാലിദ്വീപിന് നല്‍കിയത്. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സൊലി ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടിരുന്നു. മാലിദ്വീപ് വിദേശകാര്യ മന്ത്രാലയത്തില്‍ വെച്ചാണ് ധനസഹായം കൈമാറ്റം ചെയ്യല്‍ ചടങ്ങ് നടന്നത്. മഹാമാരിയെ നേരിടാന്‍ ഇന്ത്യ മാലിദ്വീപിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!