'എനിക്ക് മകളെയും വേണ്ട ഭര്‍ത്താവിനെയും വേണ്ട, കാമുകനൊപ്പം പോയാല്‍ മതി' ഒടുവില്‍ യുവതിയും കാമുകനും ജയിലില്‍

കുന്നംകുളം : ഏഴു വയസ്സുകാരിയായ മകളെ ഉപേക്ഷിച്ച്‌ ഒളിച്ചോടി പോയ യുവതിയും കാമുകനും പിടിയില്‍ . ചിറ്റഞ്ഞൂര്‍ ആലത്തൂര്‍ സ്വദേശിനി പ്രജിത (29), കാമുകന്‍ ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസില്‍ വിഷ്​ണു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് പ്രജിതയെ കാണാതായത് . തുടര്‍ന്ന് കുന്നംകുളം പൊലീസില്‍ ഭര്‍ത്താവ് നല്‍കിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ജോലി സ്ഥലത്തെ മറ്റൊരു യുവാവുമായി ഒളിച്ചോടിയ വിവരമറിയുന്നത് . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഏഴു വയസുകാരിയെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിക്കെതിരെയും ഉപേക്ഷിക്കാന്‍ പ്രേരണ നല്‍കിയതിന് കാമുകനെതിരെയുമാണ് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിമാന്‍ഡ്​ ചെയ്​തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!