കൊവിഡ് വ്യാപനം രൂക്ഷം; ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച ഇന്ന്

കൊവിഡ് വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നത് സംബന്ധിച്ച്‌ യോഗം ചര്‍ച്ച ചെയ്യും. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 63 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. യോഗത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും.

അതേസമയം വരാനിരിക്കുന്ന അടുത്ത മൂന്ന് മാസം ഉത്തരേന്ത്യയില്‍ നിര്‍ണായകമാണെന്ന് നീതി ആയോഗ് അംഗം വി. കെ. പോള്‍ പറഞ്ഞു. ആഘോഷങ്ങളും ശൈത്യവും വെല്ലുവിളി നിറഞ്ഞതാകും. ശൈത്യത്തില്‍ ശ്വസന പ്രശ്‌നങ്ങള്‍ കൂടുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാകുമെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങള്‍ക്ക് തിരക്ക് ഒഴിവാക്കണമെന്നും വി. കെ. പോള്‍ നിര്‍ദ്ദേശിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!