ജോണ്‍സണ്‍&ജോണ്‍സണ്‍ വാക്​സിന്‍; പരീക്ഷണം അവസാനഘട്ടത്തില്‍

വാഷിങ്​ടണ്‍: ജോണ്‍സണ്‍&ജോണ്‍സണ്‍ വാക്​സിന്‍െറ അവസാനഘട്ട പരീക്ഷണം തുടങ്ങി. 60,000 വളണ്ടിയര്‍മാരില്‍ വാക്​സിന്‍െറ ഒരു ഡോസാണ്​ പരീക്ഷിക്കുന്നത്​. ഇൗ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ വാക്​സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്​ കമ്ബനിയുടെ മുഖ്യ ശാസ്​ത്ര ഓഫീസര്‍ ഡോ.​പോള്‍ സ്​റ്റോഫെല്‍സ്​ പറഞ്ഞു. യു.എസിലെ നാഷണല്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഹെല്‍ത്ത്​ അധികൃതരുമായാണ്​ കമ്ബനി വാര്‍ത്താ സമ്മേളനം നടത്തിയത്​.

യു.എസിലും ബെല്‍ജിയത്തിലും നടത്തിയ വാക്​സിന്‍െറ ഒന്ന്​, രണ്ട്​ പരീക്ഷണങ്ങള്‍ വിജയമായിരുന്നു. ഇതിന്‍െറ പരീക്ഷണഫലങ്ങള്‍ ഉടനെ പുറത്ത്​ വിടും. മുമ്ബ്​ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വാക്​സിന്‍െറ ഒരു ഡോസ്​ തന്നെ പര്യാപ്​തമെന്ന്​ കണ്ടെത്തിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ്​ മൂന്നാംഘട്ട പരീക്ഷണത്തില്‍ എല്ലാവര്‍ക്കും ഒരു ഡോസ്​ നല്‍കുന്നത്​. 2021ല്‍ കോവിഡ്​ വാക്​സിന്‍െറ ഒരു ബില്യണ്‍​ ഡോസുകള്‍ നിര്‍മ്മിക്കാനാണ്​ ജോണ്‍സണ്‍&ജോണ്‍സണ്‍ പദ്ധതിയെന്നും സ്​റ്റോഫെല്‍സ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മോഡേണ, പഫിസര്‍, അസ്​ട്ര സെനിക്ക തുടങ്ങിയ കമ്ബനികളെല്ലാം വാക്​സിന്‍െറ രണ്ട്​ ഡോസുകളാണ്​ പരീക്ഷിക്കുന്നത്​. ​

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!