മയക്കുമരുന്ന് കേസ്: ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

മുംബൈ: മയക്കുമരുന്ന്​ കേസില്‍ ബോളിവുഡ്​ നടിമാരായ ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സുശാന്ത്​ സിങ്​ രജ്​പുത്തിന്‍െറ മരണത്തിലെ മയക്കുമരുന്ന്​ മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിന്‍െറ ഭാഗമായാണ്​ ചോദ്യം ചെയ്യല്‍. മൂവരോടും അടുത്ത്​ മൂന്ന്​ ദിവസങ്ങളിലായി ഹാജരാകാന്‍ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്​. കേസുമായി ബന്ധപ്പെട്ട് ഫാഷന്‍ ഡിസൈനര്‍ സിമോണി കമ്ബട്ടയെയും വിളിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ കേസില്‍ റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷൗവിക്, സുശാന്തിന്റെ മാനേജര്‍ തുടങ്ങിയവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്നിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന ചില വാട്സ്‌ആപ്പ് ചാറ്റുകള്‍ നിരീക്ഷണത്തിലാണെന്ന് എന്‍സിബി വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശും ‘ഡി’ എന്ന് പേരുള്ള ഒരാളും തമ്മില്‍ നടത്തിയ സംഭാഷണങ്ങളും ഇതില്‍പ്പെടും.

കരിഷ്മയും ദീപികയും തമ്മിലുളള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്.അറസ്റ്റിലായ റിയ ചക്രബര്‍ത്തിയുടെ വാട്‌സ് ആപ്പ് ചാറ്റുകളില്‍ ദീപികയുടെ പേരുണ്ടെന്നാണ് സൂചന. ശ്രദ്ധയുടെയും സാറാ അലി ഖാന്‍റെയും രകുല്‍ പ്രീത് സിംഗിന്‍റെയും പേരുകള്‍ റിയയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ചതാണെന്നാണ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പറയുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!