ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഹോം ഐസൊലേഷന്‍

ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഹോം ഐസൊലേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളില്‍ മതിയായ സൗകര്യമുള്ളവര്‍ ഇതിന് തയാറാകുന്നില്ലെന്നും അനാവശ്യ ഭീതിയും തെറ്റിദ്ധാരണയും കാരണമാണ് ഇത് സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല.

കുടുംബാംഗങ്ങളും നാട്ടുകാരും ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് പോകാന്‍ രോഗികളെ നിര്‍ബന്ധിക്കുകയാണ്. സ്വന്തം വീട്ടില്‍ കഴിയുന്നത് മാനസിക സമ്മര്‍ദം കുറക്കുമെന്നും മുഖ്യമന്ത്രി.

ആശങ്കയുളവാക്കുന്ന വര്‍ധനവാണ് കൊവിഡ് കണക്കില്‍ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയുടെ അവസ്ഥ പഴയ നിലയില്‍ തന്നെയാണ്. എണ്ണത്തിലുള്ള വര്‍ധനവ് തുടരുന്നു. പത്ത് വയസിന് താഴെയുള്ളവരും അറുപത് വയസിന് മുകളില്‍ ഉള്ളവരിലും കൊവിഡ് ബാധ ഉണ്ടാകുന്നുണ്ട്. 852 പേര്‍ക്കാണ് തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!