ക്ഷേത്രത്തില്‍ കാണിക്കയിട്ടു പ്രാര്‍ത്ഥിച്ച ശേഷം ഭണ്ഡാരം കവര്‍ച്ച നടത്തി കളളന്‍

കണ്ണൂര്‍ : ക്ഷേത്രത്തില്‍ കാണിക്കയിട്ടു പ്രാര്‍ത്ഥിച്ച ശേഷം ഭണ്ഡാരം കവര്‍ച്ച നടത്തി മടങ്ങുന്ന കള്ളന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നു.

കൂത്തുപറമ്ബ് പുറക്കളം കോട്ടയം തിരൂര്‍ക്കുന്ന് മഹാഗണപതി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ച നടത്തിയയാളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷ്ടാവ് ക്ഷേത്ര പരിസരത്ത് എത്തിയത്. രണ്ട് തവണ ക്ഷേത്രത്തിന് മുന്നിലെത്തി നിരീക്ഷണം നടത്തിയ ശേഷം മുന്‍വശത്തെ ഗേറ്റ് ചാടി കടന്ന് ചുറ്റുമതിലിനു ഉള്ളില്‍ പ്രവേശിച്ചു.

ക്ഷേത്രത്തിനു അകത്തു ഉണ്ടായിരുന്ന പാര കൊണ്ട് ഒരു ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നു. തുടര്‍ന്ന് ക്ഷേത്ര പരിസരം നിരീക്ഷിച്ച ശേഷം മറ്റൊരു ഭണ്ഡാരത്തിന്റെ പൂട്ടും തകര്‍ത്ത് അതില്‍ നിന്നു പണം കവര്‍ന്നു.ഒരു ഭണ്ഡാരപ്പെട്ടിയില്‍ നിന്നു പണം കവര്‍ന്ന ശേഷം മറ്റൊരു ഭണ്ഡാരപ്പെട്ടിയില്‍ കാണിക്ക സമര്‍പ്പിച്ചാണ് ആ ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച നടത്തിയത്. ഇതിന് പുറമേ ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ച പാര യഥാസ്ഥാനത്ത് കൊണ്ടു വയ്ക്കുകയും ചെയ്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!