കര്‍ഷകനായി മോഹന്‍ലാല്‍; സിനിമയിലല്ല ജീവിതത്തില്‍

എറണാകുളം: വിഷരഹിത പച്ചക്കറിയുടെ സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡര്‍ ആയ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ലോക്ഡൗണ്‍ കാലം കൃഷിയില്‍ നൂറുമേനി വിളവ് എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന അര ഏക്കര്‍ സ്ഥലത്താണ് മോഹന്‍ലാല്‍ കൃഷി ചെയ്യുന്നത്. ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷി മികച്ച വിളവ് തന്നെയാണ് നല്‍കിയിരിക്കുകയാണ്. വെണ്ടയും വഴുതനയും തക്കാളിയുമാണ് കൃഷിയിടത്തിലെ പ്രധാന വിളകള്‍.

മുന്‍പേ തന്നെ പറമ്ബില്‍ കൃഷി ഇറക്കിയിരുന്നെങ്കിലും ലോക്ഡൗണ്‍ കാലത്ത് ആണ് താരം ഇതില്‍ സജീവ സാന്നിന്ധ്യമാകുന്നത്. കൃഷിയിടത്തില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം വൈറലാണ്. നിലവില്‍ ദൃശ്യം 2 സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണെങ്കിലും അവധി സമയം കൃഷിയിടത്തിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് താരം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!