ഡോ. ബോബി ചെമ്മണൂര്‍ വൈഷ്ണവിക്ക് വീടു വെച്ചു നല്‍കി

തിരുവനന്തപുരം: ഓല ഷെഡ്ഢില്‍ തല ചായ്ക്കാനാകാതെ ബുദ്ധിമുട്ടിലായിരുന്ന നിര്‍ദ്ധന വിദ്യാര്‍ത്ഥിനി വൈഷ്ണവിക്ക് ഇനി പുതിയ വീടിന്റെ തണല്‍. പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് അമ്മയുടെ തയ്യല്‍ ജോലിയില്‍ നിന്നുള്ള തുച്ഛ വരുമാനത്തില്‍ പഠിക്കുന്ന വൈഷ്ണവിക്ക് ഡോ. ബോബി ചെമ്മണൂര്‍ വീട് വെക്കാന്‍ സഹായിച്ചു. കാട്ടായിക്കോണം ശാസ്തവട്ടത്തു വച്ച്‌ നടന്ന ചടങ്ങ് സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡോ. ബോബി ചെമ്മണൂരും ചേര്‍ന്ന് ഉദ്‌ഘാടനം ചെയ്തു.

ഡോ. ബോബി ചെമ്മണൂര്‍ വീടിന്റെ താക്കോല്‍ വൈഷ്ണവിക്ക് കൈമാറി.ഡോ. ബോബി ചെമ്മണൂരിന്റെ ഇത്തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ശശി പങ്കെടുത്തു. കടുത്ത ജീവിത പ്രതിസന്ധിക്കിടയിലും പ്ലസ് ടുവിന് ഉന്നതവിജയം നേടിയ വൈഷ്ണവി ഇപ്പോള്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!