യൂട്യൂബ് ചാനലിലൂടെ നിരന്തരം സ്ത്രീ വിരുദ്ധതയും ലൈംഗിക പരാമര്‍ശവും; വിട്രിക്‌സ് സീന്‍സ് എന്ന യൂട്യൂബ് ചാനലിലൂടെ നിരന്തരം നടത്തിയത് അശ്ലീല പരാമര്‍ശങ്ങള്‍; സുഗതകുമാരിയേയും ഭാഗ്യലക്ഷ്മിയേയും വരെ അധിക്ഷേപിച്ച്‌ വീഡിയോ ഇറക്കിയതിന് പിന്നാലെ ഓഫീസിലെത്തി കരി ഓയില്‍ പ്രയോഗം നടത്തിയും അടി കൊടുത്തും ഭാഗ്യലക്ഷ്മിയും ദിയ സനയും ഉള്‍പ്പെടയുള്ളവര്‍; ഡോ.വിജയന്‍ പി നായര്‍ക്കെതിരെ പൊലീസ് സ്റ്റേഷനിലും വനിതാ കമ്മീഷനും പരാതി നല്‍കി വനിതാ കൂട്ടായ്മ

തിരുവനന്തപുരം:യൂട്യൂബ് ചാനലിലൂടെ നിരന്തരം സ്ത്രീ വിരുദ്ധതയും ലൈംഗിക പരമാര്‍ശവും നടത്തിയ ആള്‍ക്കെതിരെ കരി ഓയില്‍ പ്രയോഗം നടത്തിയും കയ്യേറ്റം ചെയ്തും നടപടി. തിരുവനന്തപുരം സ്വദേശിയായ ഡോ. വിജയന്‍ പി നായരെയാണ് കയ്യേറ്റം ചെയ്തത്. നിരന്തരം സ്ത്രീവിരുദ്ധ പരാര്‍ശങ്ങള്‍ തന്റെ വിട്രിക്‌സ് സീന്‍സ് എന്ന ചാനലിലൂടെയാണ് നിരന്തരം സ്ത്രീവിരുദ്ധ പമാര്‍ശങ്ങളും പച്ച അശ്ലീലതയും നടത്തിയത്.

കവിയത്രി സുഗതകുമാരി ടീച്ചറിനെ കുറിച്ചും, രഹ്ന ഫാത്തിമയെ കുറിച്ചുമെല്ലാം നിരന്തരം അവഹേളനങ്ങളും അസഭ്യപ്രയോഗങ്ങളുമായിരുന്നു ചാനല്‍ വഴി നടത്തിയത്.

കുറച്ച്‌ മുമ്ബാണ് ഇയാളുടെ ഓഫീസിലേക്ക് ദിയ സന, ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ പ്രതിഷേധവുമായി എത്തി കരി ഓയില്‍ പ്രയോഗവും കയ്യേറ്റവും നടത്തിയത്. ചാനലില്‍ നിന്ന് വീഡിയോ നീക്കം ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. ശ്രീലക്ഷ്മി അറയ്ക്കല്‍ അടക്കമുള്ള സ്ത്രീപക്ഷ ചിന്താഗതിക്കാര്‍ കഴിഞ്ഞ ദിവസം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ചും മര്‍ദനം അരങ്ങേറി. തിരുവനന്തപുരത്തെ ഇയാളുടെ ഓഫീസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. യൂട്യൂബ് ചാനല്‍ വഴിയാണ് ഇയാള്‍ നിരന്തരം അസഭ്യപ്രചരണങ്ങള്‍ നടത്തിയത്. സഹികെട്ടാണ് ഭാഗ്യലക്ഷ്മിയും, ദിയ സനയും അടക്കമുള്ളവര് നേരിട്ടെത്തി പ്രതിഷേധം രേഖപ്പെടുത്തിയത്.സംഭവത്തില്‍ വനിതാ കമ്മീഷന്‍, വനിതാ ശിശുക്ഷേമ വകുപ്പ്, ജന്‍ഡര്‍ അഡൈ്വസര്‍ കേരള, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കയിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!