വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അറിയാം

➤ശരീരഭാരം കുറയ്‍ക്കുന്നവര്‍ ആദ്യം വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുക. ജങ്ക് ഫുഡ്, ഹോട്ടല്‍ ഭക്ഷണം എന്നിവ കഴിക്കരുത്

➤പച്ചക്കറികളും പഴങ്ങളും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

➤എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.

➤കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. ഇത് അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങളെ ക്ഷണിച്ചുവരുത്തും. കാര്‍ബോഹൈട്രേറ്റിന്‍റെ അളവ് കുറച്ച്‌ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

➤ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക. 80 ശതമാനം വയര്‍ നിറഞ്ഞാല്‍ പിന്നെ കഴിക്കുന്നത് നിര്‍ത്തുക. ധൃതിയില്‍ ഭക്ഷണം കഴിക്കരുത്. നന്നായി ചവച്ച്‌ മാത്രം കഴിക്കാം.

➤ശരീരഭാരം കുറയ്ക്കാന്‍ വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കും ഒപ്പം ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കും.

➤വണ്ണം കുറയ്ക്കാന്‍ വ്യായാമം നിര്‍ബന്ധമാണ്. എല്ലാ ദിവസവും 30-45 മിനിറ്റ് നടക്കുകയോ ജോഗിങിന് പോവുകയോ ചെയ്യുക

➤മാനസിക സമ്മര്‍ദ്ദം എന്നത് മനസിനെ മാത്രമല്ല, ശരീരത്തെയും ബാധിക്കാം. സ്ട്രെസ് മൂലവും ചിലരില്‍ വണ്ണം വര്‍ധിക്കാം. അതിനാല്‍ സ്ട്രെസ് ഒഴിവാക്കുക.

➤ശരിയായി ഉറക്കം ലഭിക്കാത്തത് ശരീരഭാരം കൂടാന്‍ കാരണമാവും. അതിനാല്‍ എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രദ്ധിക്കുക.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!