അതിവേഗ 5ജി കണക്ടിവിറ്റി; 12 മെഗാ പിക്‌സല്‍ മെയിന്‍ കാമറ; കട്ടിയേറിയ ഗ്ലാസ് സെറാമിക് സ്‌ക്രീന്‍: കെട്ടിലും മട്ടിലും ഏറെ പുതുമകളുമായി ഐ ഫോണ്‍ 12 വരുന്നു

ഉപഭോക്താക്കള്‍ക്ക് കാഴ്ചയുടെ പുതു വസന്തം തീര്‍ക്കാന്‍ കെട്ടിലും മട്ടിലും ഏറെ പുതുമകളുമായി ആപ്പിളിന്റെ പുതിയ ഐഫോണ്‍ വരുന്നു. അതിവേഗ 5ജി കണക്ടിവിറ്റിയും ഒഎല്‍ഇഡി സ്‌ക്രീനുമായി ഐഫോണ്‍ 12 ആണ് ആപ്പിള്‍ പാര്‍ക്കില്‍ നിന്നും ഇന്നലെ പുതുതായി പുറത്തിറങ്ങിയത്. നിലത്തു വീണാലും പൊട്ടാതിരിക്കാന്‍ ഏറെ കഠിനമായ സെറാമിക് ഷീല്‍ഡ് കൊണ്ട് നിര്‍മ്മിച്ച സ്‌ക്രീനാണ് പുതിയ ഐഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 12 മെഗാ പിക്‌സല്‍ കാമറ, കുറഞ്ഞ വെളിച്ചത്തിലും കണ്ണിന് കുളിര്‍മ നല്‍കുന്ന 7 ഇലമെന്റ് ലെന്‍സ് എന്നിവയും പുതിയ ഫോണില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആപ്പിള്‍ ഐഫോണ്‍ 12ന് പുറമേ ഐഫോണ്‍ 12 പ്രോ, പ്രോ മാക്‌സ്, ഐഫോണ്‍ 12 മിനി എന്നിവയും പുറത്തിറങ്ങി. നീല, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിവയുള്‍പ്പെടെ അഞ്ച് നിറങ്ങളിലാണ് ആപ്പിള്‍ ഐഫോണ്‍ 12 സീരീസ് പുറത്തിറക്കിയത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!