അഷ്ടമുടിക്കായലില്‍ ചാടിയ അമ്മക്ക് പിന്നാലെ മൂന്ന് വയസ്സുകാരന്‍്റെ മൃതദേഹവും കണ്ടെത്തി; മൃതദേഹങ്ങള്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി

കൊല്ലം: മൂന്നു വയസുള്ള മകനൊപ്പം അഷ്ടമുടിക്കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിന്റെയയും മൃതദേഹം ലഭിച്ചു. വെള്ളിമണ്‍ തോട്ടുംകര സ്വദേശി യശോധരന്‍ പിള്ളയുടെ മകള്‍ രാഖിയാണ് മൂന്നു വയസുള്ള മകന്‍ ആദിയുമായി അഷ്ടമുടിക്കായലില്‍ ചാടിയത്. ഇന്നലെ രാത്രി മുതല്‍ ഇരുവരെയും കാണാതാവുകയായിരുന്നു.

തുടര്‍ന്ന് കുണ്ടറ ഇവരെ കാണാതായതിന് കേസെടുത്തു. ഇന്ന് രാവിലെ അഷ്ടമുടിക്കായലില്‍ രാഖിയുടെ കണ്ടെത്തി. തിരച്ചിലിനു ശേഷമാണ് മൂന്നു വയസ്സുകാരന്‍ ആദിയുടെ മൃതദേഹം കണ്ടെടുത്തത്. രാഖിക്ക് 23 വയസും മകന്‍ ആദിക്ക് മൂന്നു വയസുമാണ് പ്രായം.

ഭര്‍ത്താവ് ഷിജുവുമായുള്ള ദാമ്ബത്യപ്രശ്നം ആത്മഹത്യയിലേക്ക് വഴി വച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ബസില്‍ കണ്ടക്ടറായ ഷിജു സ്ഥിരം മദ്യപിച്ച്‌ വീട്ടിലെത്തി ബഹളം ഉണ്ടാക്കാറുണ്ടായിരുന്നു എന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. കായലില്‍ ചാടിയ ഭാഗത്തു നിന്ന് യുവതിയുടെയും കുട്ടിയുടെയും ചെരുപ്പുകള്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാഖിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!