മഞ്ജു വാര്യരുടെ 50-ാം ചിത്രം; പ്രഖ്യാപനം നടത്തി മോഹന്‍ലാല്‍

നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുന്നു. നവാഗതനായ ദിനില്‍ ബാബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ‘9 എംഎം’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത് . മഞ്ജു വാര്യരുടെ കരിയറിലെ അന്‍പതാം ചിത്രമാണ് ഇതെന്ന പ്രത്യേകതയും ഈ ചിത്രത്തിന് അവകാശപ്പെടാം .

സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്. കൂടാതെ സഹനിര്‍മ്മാണം ടിനു തോമസാണ് കൈകാര്യം ചെയ്യുന്നത് .

ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വെട്രി പളനിസാമിയാണ് . അജിത്ത് കുമാര്‍ ചിത്രങ്ങളായ വേതാളം, വിവേകം, വിശ്വാസം തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രാഹകനാണ് വെട്രി പളനിസാമി . സംഗീതം സാം സി എസ്. എഡിറ്റിംഗ് സാംജിത്ത് മുഹമ്മദ്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളുടെ സംഘട്ടന സംവിധായകനായ യാന്നിക് ബെന്‍ ആണ് ഈ ചിത്രത്തില്‍ ആക്ഷന്‍ ഡയറക്ടര്‍ ആകുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. ഡിസൈന്‍ മനു ഡാവിഞ്ചി, ഫണ്‍ടാസ്റ്റിക് ഫിലിംസ് റിലീസ് ആണ് വിതരണം നിര്‍വഹിക്കുന്നത് . മുന്‍പ് സംവിധായകനായി അരങ്ങേറ്റം ചെയ്യുകയുണ്ടായി ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ രചനയും ധ്യാന്‍ ശ്രീനിവാസന്‍ തന്നയായിരുന്നു ചെയ്തിരുന്നത്. വാര്‍ത്താ പ്രചരണം എ എസ് ദിനേശ് ആണ് ചെയ്യുന്നത് .

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!