കടുവ അല്ല ഇത് ഒറ്റക്കൊമ്ബന്‍ !! സുരേഷ് ഗോപിയുടെ 250-ആം ചിത്രത്തിന്റെ പേര് പുറത്ത്!!

മലയാളത്തിന്‍െറ ആക്ഷന്‍ താരം സുരേഷ് ഗോപിയുടെ 250-ആം ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനത്തിന് ആയി സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ 'ഒറ്റകൊമ്ബന്‍' പോസ്റ്റര്‍ റിലീസ് ചെയ്തു.

ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ആരെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം 'കടുവ'യുമായി സാമ്യമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിധിന്‍ രഞ്ജി പണിക്കരുടെ 'കാവല്‍' ആണ് നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു സുരേഷ് ഗോപി ചിത്രം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!