ആറളം വന്യജീവി സങ്കേതം അടച്ചു; സന്ദര്‍ശകരെ അനുവദിക്കില്ല

കേളകം (കണ്ണൂര്‍): ആറളം വന്യജീവി സങ്കേതം അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ സന്ദര്‍ശകര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതായി ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ. ഷജ്ന അറിയിച്ചു.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 31 വരെ സന്ദര്‍ശകര്‍ക്ക് ജില്ല കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ഗൗനിക്കാതെയും വിനോദ സഞ്ചാര മേഖലകളില്‍ സന്ദര്‍ശക ബാഹുല്യമുണ്ടായതാണ് ആറളം വന്യജീവി സങ്കേതം അടക്കാന്‍ കാരണം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!