പി.​എ​സ്.​സി: മുന്നാക്ക സംവരണ വിജ്​ഞാപനം പുറത്തിറക്കി

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി നി​യ​മ​ന​ങ്ങ​ളി​ല്‍ 10​ ശ​ത​മാ​നം സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന ച​ട്ട ഭേ​ദ​ഗ​തി വി​ജ്​​ഞാ​പ​നം പു​റ​ത്തി​റ​ക്കി. ഒ​ക്​​ടോ​ബ​ര്‍ 23 മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന നി​ല​യി​ലാ​ണ്​ ഉ​ത്ത​ര​വ്. മു​ന്നാ​ക്ക സം​വ​ര​ണ വ്യ​വ​സ്​​ഥ​ക​ളോ​ടെ സ​ബോ​ര്‍​ഡി​നേ​റ്റ്​ സ​ര്‍​വി​സ്​ ​റൂ​ള്‍ ഭേ​ദ​ഗ​തി ചെ​യ്​​ത​തോ​ടെ പി.​എ​സ്.​സി​യും​ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങും.

നി​യ​മ​ന റൊ​േ​ട്ട​ഷ​നി​ല്‍ 9,19 എ​ന്നി​വ​യാ​ണ്​ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നാ​യി നീ​ക്കി​വെ​ച്ച​ത്. 100 ത​സ്​​തി​ക​ക​ള്‍ വ​രു​േ​മ്ബാ​ള്‍ 9,19,29,39,49,59,69,79,89,99 എ​ന്നീ ടേ​ണു​ക​ളാ​ണ്​ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നാ​യി മാ​റ്റി​യ​ത്. നി​ല​വി​ല്‍ ഇ​ത്​ ഒാ​പ​ണ്‍​േ​ക്വാ​ട്ട ആ​യി​രു​ന്നു. ആ​കെ നി​യ​മ​ന​ങ്ങ​ളി​ല്‍ സം​വ​ര​ണം 50ല്‍ ​നി​ന്ന്​ 60 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ഉ​യ​ര്‍​ത്തി. ലാ​സ്​​റ്റ്​ ഗ്രേ​ഡ്​ നി​യ​മ​ന​ങ്ങ​ള്‍​ക്കും മ​റ്റ്​ ത​സ്​​തി​ക​ക​ള്‍​ക്കു​മു​ള്ള ടേ​ണു​ക​ളു​ടെ ചാ​ര്‍​ട്ടും ഭേ​ദ​ഗ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഒ​രു ത​സ്​​തി​ക മാ​ത്രം വ​ന്നാ​ല്‍ (സിം​ഗി​ള്‍ പോ​സ്​​റ്റ്) സം​വ​ര​ണം ബാ​ധ​ക​മ​ല്ല. മു​ന്നാ​ക്ക സം​വ​ര​ണ ടേ​ണു​ക​ളി​ല്‍ ആ​ളി​ല്ലാ​തെ വ​ന്നാ​ല്‍ ഒ​ഴി​വു​ക​ള്‍ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക്​ പോ​കും. നി​ല​വി​ലെ പി.​എ​സ്.​സി ലി​സ്​​റ്റു​ക​ളി​ലൊ​ന്നും മു​ന്നാ​ക്ക​ക്കാ​രി​ല്‍ പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക ഇ​ല്ല. പു​തു​താ​യി വ​രു​ന്ന വി​ജ്​​ഞാ​പ​ന​ത്തി​ല്‍ ഇ​ത്​ ഉ​ള്‍​പ്പെ​ടു​ത്തും.

പി.​എ​സ്.​സി യോ​ഗം ചേ​ര്‍​ന്നാ​കും​ ന​ട​പ്പാ​ക്കു​ന്ന​ത്​​ തീ​രു​മാ​നി​ക്കു​ക. നാ​ലു ല​ക്ഷ​മാ​ണ്​ വ​രു​മാ​ന പ​രി​ധി. പൊ​തു​വി​ഭാ​ഗ​ത്തി​ലെ ഒ​ഴി​വു​ക​ളു​ടെ 10​ ശ​ത​മാ​ന​ത്തി​നു​ പ​ക​രം ആ​കെ ഒ​ഴി​വു​ക​ളു​ടെ 10​ ശ​ത​മാ​ന​മാ​ണ്​ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്​ പ​രി​ഗ​ണി​ച്ച​തെ​ന്നും ഇ​ത്​ ശ​രി​യ​ല്ലെ​ന്നു​മാ​ണ്​ സാ​മൂ​ഹി​ക നീ​തി രം​ഗ​ത്ത്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്​.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!