സി പി എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞ മൂന്ന് സി പി എം പ്രവര്‍‌ത്തകര്‍ കസ്‌റ്റഡിയില്‍

ആലപ്പുഴ: മാരാരിക്കുളം കഞ്ഞിക്കുഴിയില്‍ സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവിന്റെയും കണ്ണര്‍കാട് ലോക്കല്‍ സെക്രട്ടറി എം.സന്തോഷ്‌കുമാറിന്റെയും വീടുകളില്‍ കല്ലെറിഞ്ഞ സംഭവത്തിലാണ് പ്രതികളെ മാരാരിക്കുളം പൊലീസ് കസ്റ്റഡിയിലെടുത്തത്.

സി.പി.എം ഭരിക്കുന്ന പഞ്ചായത്തിലെ താത്ക്കാലിക ഡ്രൈവറായിരുന്ന മുഖ്യപ്രതിയെ രണ്ട് വര്‍ഷം മുമ്ബ് ജോലിയില്‍ നിന്ന് പിരിച്ച്‌ വിട്ടിരുന്നു. പാര്‍ട്ടിക്കുളളിലെ ഭിന്നത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശത്രുതയുളള നേതാക്കളുടെ വീട്ടില്‍ ആക്രമണം നടത്തുകയായിരുന്നു.

ഒരു വര്‍ഷം മുമ്ബ് ഇതേ നേതാക്കളുടെ വീടുകളില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. അന്ന് ഇതിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ താക്കീത് ചെയ്തിരുന്നു. ആ സംഭവത്തില്‍ ഉള്‍പ്പെട്ടവരാണ് വീടുകള്‍ ആക്രമിച്ചതിന് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!