മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നു, നാല് കുരുന്നുകള്‍ അനാഥരായി

വയനാട് വടുവഞ്ചാലില്‍ മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചതോടെ നാല് കുരുന്നുകള്‍ തനിച്ചായി. വടുവഞ്ചാല്‍ വട്ടത്തുവയല്‍ അറുപത്കൊല്ലി പണിയ കോളനിയിലെ സീനയാണ് ഭര്‍ത്താവ് വിജയിന്റെ അടിയേറ്റ് മരിച്ചത്. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപാനമാണ് ഈ കുരുന്നുകളെ തനിച്ചാക്കിയത്. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബം. സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു വിജയ്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കം സീനയുടെ കൊലപാതകത്തില്‍ കലാശിച്ചു.

വാക്കേറ്റത്തിനിടെ വിജയ് ഭാര്യയെ മര്‍ദിച്ചു. സീനയുടെ തല വീടിന്റെ ചുമരില്‍ ഇടിച്ചു. അബോധാവസ്ഥയിലായ ഭാര്യയെ വിജയ് തന്നെ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും പോകും വഴി സീന മരിച്ചു.

അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വിജയിയെ കസ്റ്റ‍ഡിയിലെടുത്തു. ഇരട്ടകുട്ടികളടക്കം നാല് പെണ്‍കുഞ്ഞുങ്ങളാണ് ഈ ദമ്ബതികള്‍ക്കുള്ളത്. കുട്ടികളുടെ സംരക്ഷണ ചുമതല ചൈല്‍ഡ് ലൈനിന് കൈമാറുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!