ദിവാകരന്‍ നായരുടെ മരണം; സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കും

തൃക്കാക്കര: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം കൊല്ലം സ്വദേശിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച്‌ അന്വേഷണം തുടങ്ങി. കൊല്ലം സ്വദേശി രേവതി വീട്ടില്‍ ദിവാകരന്‍ നായരാണ് (64 )കൊല്ലപ്പെട്ടത് .നിലവില്‍ ദിവാകരന്‍ നായരുടേയത് കൊലപാതകം ആകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം .ഇന്‍ഫോപാര്‍ക്ക് കരിമുഗള്‍ റോഡില്‍ മെമ്ബര്‍ പടിക്ക് സമീപമാണ് ദിവാകരന്‍ നായരുടെ മൃദദേഹം കിടന്നിരുന്നത്.അപകടം നടന്നതിന്റെ ഒരു സൂചനയും ഈ പ്രദേശത്തു നിന്നും കിട്ടിയിരുന്നില്ല. അത് കൂടാതെ അദ്ദേഹം ഉപയോഗിക്കുന്ന ചെരുപ്പുകളും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല .

ഇത് പരിഗണിച്ചാണ് മറ്റെവിടെയെങ്കിലും കൊല നടത്തി മൃദദേഹം ഇവിടെ കൊണ്ടിട്ടതാവാമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെ കൊല്ലം ഓയൂരിലെ വീട്ടില്‍ നിന്നും തൃക്കാക്കര ക്ഷേത്രത്തിന് സമീപം തിരുവോണം നഗറിലെ സഹോദരന്റെ വീട്ടിലേക്ക് കാറില്‍ പോകുന്ന വഴിക്കാണ് സംഭവം. കാക്കനാട് വച്ച്‌ തകരാറിലായ കാര്‍ അന്വേഷണ സംഘം കാക്കനാട് സീ-പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിലെ വര്‍ക്ക് ഷോപ്പില്‍ നിന്നും പൊലീസ് കണ്ടെടുക്കുകയുണ്ടായി. കാറില്‍ നിന്നും ചില സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിക്കുന്ന രേഖകളും പൊലീസിന് കിട്ടി .ഫോണ്‍ രേഖകളും അന്വേഷണ സംഘം ഇപ്പോള്‍ ശേഖരിച്ചു വരുകയാണ്. ശനിയാഴ്ച വെളുപ്പിന് ബഹ്‌മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറി ഡ്രൈവര്‍മാര്‍ റോഡ് അരികില്‍ ഒരാള്‍ കിടക്കുന്നത് കണ്ടതായി ഇന്‍ഫോപാര്‍ക്ക് പൊലീസിനോട് പറഞ്ഞു. പ്രദേശത്തെ സി.സി ടി വി ക്യാമറകള്‍ കേന്ദ്രീകരിച്ചു പരിശോധന തുടങ്ങിയിരിക്കുകയാണ് . ഇന്നലെ വെളുപ്പിനാണ് ഇന്‍ഫോപാര്‍ക്ക് – ബ്രഹ്‌മപുരം റോഡ് വക്കില്‍ മൃദദേഹം പ്രഭാതസവാരിക്കാര്‍ കാണുകയുണ്ടായത് .മൃദദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കുകയാണ് .

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!