ഗൂഗിളിനെ കടത്തിവെട്ടാന്‍ സ്വന്തം സെര്‍ച്ച് എഞ്ചിനുമായി ടെക് ഭീമന്മാരായ ആപ്പിള്‍
ന്യൂയോര്‍ക്ക്: ( 29.10.2020) ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനായ ഗൂഗിളിനെ കടത്തിവെട്ടാന്‍ ടെക് ഭീമന്മാരായ ആപ്പിള്‍. ഐഫോണ്‍, മാക്ബുക്ക്, ഐപാഡ് ഉള്‍പ്പടെയുള്ള ആപ്പിളിന്റെ ഉല്‍പ്പന്നങ്ങളില്‍ ഇനി കമ്ബനിയുടെ തന്നെ സെര്‍ച്ച് എഞ്ചിന് എത്തുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു സെര്‍ച്ച് എഞ്ചിന് വികസിപ്പിക്കാനുള്ള സാങ്കേതികവിദ്യയും വിഭവങ്ങളും ആപ്പിളിന് ഇതിനകം തന്നെ ഉണ്ട്. കാരണം 2014 ല്‍ തന്നെ ഇന്റര്‍നെറ്റ് ഡോക്യുമെന്റ് ചെയ്യുന്നതിന് സ്വന്തം വെബ് ക്രോളര്‍ ഉപയോഗിച്ചിരുന്നു. 2015 ല്‍ ആപ്പിള്ബോട്ട് എന്നറിയപ്പെടുന്ന വെബ് ക്രോളറിന്റെ അസ്തിത്വം കമ്ബനി സ്ഥിരീകരിച്ചു.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കമ്ബനി വെബ് ക്രോളിങ് നിരക്ക് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഐഫോണിലും ഐപാഡിലും ഡിഫാള്‍ട്ട് സെര്‍ച്ച് എഞ്ചിന് ഗൂഗിള്‍ ആക്കുന്നതിന് കമ്ബനി 10 ബില്ല്യണ്‍ ഡോളറാണ് പ്രതിവര്‍ഷം ആപ്പിളിന് നല്‍കുന്നത്. ആപ്പിളിന്റെ സേവന വരുമാനത്തിന്റെ 20 ശതമാനം ഈ തുകയാണ്. വര്‍ഷം അവസാനിക്കാനിരിക്കെ കരാര്‍ നീട്ടാനുള്ള സാധ്യതയില്ലെന്ന് രാജ്യാന്തര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗൂഗിളിനെ മറികടക്കുന്ന ആപ്പിളിന്റെ മറ്റൊരു സൂചന iOS 14 ന്റെ ഹോം സ്ക്രീന്‍ തിരയല്‍ സവിശേഷതയിലുണ്ട്. ഇപ്പോള്‍ വെബ് സൈറ്റുകളിലേക്ക് ഗൂഗിളില്‍ നിന്ന് കൊണ്ടുപോകുന്നതിന് പകരം നേരിട്ട് ഉപയോക്താക്കളെ അതാത് വെബ് സൈറ്റിലേക്ക് എത്തിക്കുന്നതാണ് ഇത്.
അതേസമയം നിലവിലെ സാഹചര്യത്തില്‍ ആപ്പിള്‍ എങ്ങനെയാണ് അതിന്റെ സ്വന്തം സെര്‍ച്ച് എഞ്ചിന് അവതരിപ്പിക്കുക എന്ന് വ്യക്തമല്ല. എന്നാല്‍ ഗൂഗിളിന്റെ എതിരാളിയാകുമെന്നും ഫോണുകള്‍ക്കായി സ്വന്തമായി വെബ് സൈറ്റും അപ്ലിക്കേഷനും ഉണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam