ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ. മുഖക്കുരുവില്‍ നിന്നും രക്ഷപെടാം; ഡോക്ടര്‍ പറയുന്നത് !

മുഖക്കുരു സാധാരമാണ്, എന്നാല്‍ മിക്കവരിലും ഒരു വേദനയായി നിലനില്‍ക്കുന്നുണ്ട്. മുഖക്കുരു വരുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ടായേക്കാം. പലവിധ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ നമ്മളെ സ്വാധീനിക്കുന്നത് ഇതിനെ വലിയ പ്രശ്നമായി കാണുമ്ബോഴാണ്. ഇത്തരം ഉത്പന്നങ്ങള്‍ മാറ്റിമാറി പരീക്ഷിക്കുന്നത് പലപ്പോഴും പ്രശ്‌നം രൂക്ഷമാക്കാറാണ് പതിവ്. ചില ഭക്ഷണങ്ങള്‍ മുഖക്കുരു ഉണ്ടാകുന്നതിന് കാരണക്കാരാണ്.

ഗ്ലൈസെമിക് ഇന്‍ഡക്സ് കൂടിയ ഭക്ഷണ പദാര്‍ഥങ്ങളും പാലുല്‍പ്പന്നങ്ങളും മുഖക്കുരു കൂട്ടുന്നതിന് കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. പാലുല്‍പ്പന്നങ്ങള്‍ ശരീരഭാരം കൂട്ടുമെന്ന് മാത്രമല്ല ഇവ ചര്‍മ്മത്തിനും ദോഷകരമായി ബാധിക്കും. ചര്‍മ്മത്തിലെ എണ്ണമയം വര്‍ധിപ്പിക്കുന്ന ചില ഹോര്‍മോണല്‍ പദാര്‍ത്ഥങ്ങള്‍ പാലുല്‍പ്പന്നങ്ങളില്‍ വളരെ കൂടുതലായി കാണപ്പെടുന്നു. ഇവ മുഖക്കുരുവുണ്ടാകുന്നതിനും മറ്റും ഇടയാക്കുന്നു.

മധുര പലഹാരങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ ഇന്‍സുലിന്റെ അളവിനെ ഉയര്‍ത്തുന്നതിനും ചര്‍മ്മത്തിലെ എണ്ണമയം വര്‍ധിക്കുന്നതിനും ഇടയാക്കും. അധികമായി മധുരം കഴിക്കുന്നത് ചര്‍മ്മത്തിന്റെ സ്വാഭാവികമായ മൃദുലത നഷ്ടമാക്കുകയും ചെയ്യുന്നതാണ്. മാത്രമല്ല മുഖത്ത് ചുളിവുകള്‍ വീഴാനും ഇത് കാരണമാകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

"എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പാക്കുക. ആരോഗ്യകരമായി തുടരുന്നതിന് കൊഴുപ്പുകള്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളാണ്, പക്ഷേ നിങ്ങള്‍ അവ മിതമായി കഴിക്കണം. പാലുല്‍പ്പന്നങ്ങള്‍ പരമാവധി കുറച്ച്‌ പോഷക​ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. വാള്‍നട്ട്, ബദാം, സാല്‍മണ്‍ പോലുള്ള മത്സ്യം എന്നിവ ഉള്‍പ്പെടുത്തുക ”- ദില്ലിയിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കല്‍ പോഷകാഹാര വിദഗ്ധയായ സീമ സിംഗിന്റെ വാക്കുകള്‍. ഹോര്‍മോണ്‍ മാറ്റങ്ങള്‍, വിറ്റാമിനുകളുടെ കുറവ്, മറ്റ് പല കാരണങ്ങള്‍ കൊണ്ടാണ് മുഖക്കുരു സാധാരണയായി ഉണ്ടാകുന്നത്. എരിവുള്ള ഭക്ഷണങ്ങള്‍, പഞ്ചസാര, മദ്യം തുടങ്ങിയവ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകാമെന്നും സീമ സിംഗ് കൂട്ടിച്ചേര്‍ത്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!