90 മിനുട്ടിനുള്ളില്‍ കോവിഡ് പരിശോധന ഫലം; ടെസ്‌റ്റിംഗ് കിറ്റ് അവതരിപ്പിച്ച്‌ ടാറ്റ മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്

90 മിനുട്ടിനുള്ളില്‍ കോവിഡ് പരിശോധന നടത്തി ഫലം ലഭ്യമാക്കുന്ന ടെസ്‌റ്റിംഗ് കിറ്റ് അവതരിപ്പിച്ച്‌ ടാറ്റ മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്.തിങ്കളാഴ്ചയാണ് കിറ്റ് പുറത്തിറക്കിയത്. കിറ്റ് ഡിസംബറോടെ വിപണിയിലെത്തുമെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ടാറ്റയുടെ ഹെല്‍ത്ത് കെയര്‍ വിഭാഗമായ ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്ണോസ്റ്റിക്സ് ആണ് കിറ്റ് വികസിപ്പിച്ചെടുത്തത്. സര്‍ക്കാര്‍ അനുമതികള്‍ ലഭിച്ച കിറ്റ് ടാറ്റയുടെ ചെന്നൈയിലെ പ്ലാന്‍റിലാണ് നിര്‍മിക്കുക. പ്രതിമാസം 10 ലക്ഷം കിറ്റുകള്‍ നിര്‍മിക്കാനുള്ള ശേഷി പ്ലാന്‍റില്‍ ഉള്ളതായും ഗിരീഷ് കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!