ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കെ.എഫ്.സി പ്രത്യേക വായ്പ

തിരുവനന്തപുരം: ഇലക്‌ട്രിക് കാര്‍, ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി) വായ്പ നല്‍കുന്നു. നിലവില്‍ കെ.എഫ്.സി നല്‍കുന്ന സംരംഭകത്വ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7 ശതമാനം പലിശനിരക്കുള്ളതാണ് വായ്‌പ. സിബില്‍ സ്‌കോര്‍ പരിഗണിച്ചാണ് വായ്പ നല്‍കുക.

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് നോര്‍ക്കയുടെ എന്‍.ഡി.പി.ആ‌ര്‍.ഇ.എം. പദ്ധതിയുമായി ചേര്‍ന്ന് നാല് ശതമാനം പലിശനിരക്കില്‍ വായ്പ ലഭിക്കും. കുറഞ്ഞ പലിശയ്ക്ക് പുറമേ സര്‍ക്കാരിന്റെ സബ്സിഡികളും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.

മറ്റു വാഹനങ്ങളേക്കാള്‍ ചെലവ് കുറഞ്ഞതിനാല്‍ ഇലക്‌ട്രിക് വാഹനങ്ങളുടെ മികവും സ്വീകാര്യതയും കണക്കിലെടുത്താണ് പുതിയ വായ്‌പാ പദ്ധതിയെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

80% വായ്‌പ

വാഹനവിലയുടെ 80 ശതമാനം വായ്പ ലഭിക്കും. പരമാവധി 50 ലക്ഷം രൂപ. തിരിച്ചടവ് കാലാവധി 5 വര്‍ഷം. വാഹനം മാത്രം ഈട് വച്ചാല്‍ മതി. ഡിമിനിഷിംഗ് രീതിയില്‍, ബാക്കിനില്‍ക്കുന്ന വായ്പയ്ക്ക് മാത്രമാണ് പലിശ ഈടാക്കുക.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!