സ്നേഹബന്ധം വീട്ടിലറിയുമെന്ന് ഭയം; കൗമാരക്കാരനായ 'കാമുകനു'മായി ചേര്‍ന്ന് കൂട്ടബലാത്സംഗക്കഥ ചമച്ച്‌ 14കാരി

റായ്പുര്‍: പ്രണയബന്ധം വീട്ടുകാര്‍ അറിയുമെന്ന ഭയത്തില്‍ വ്യാജ ബലാസംഗക്കഥ ചമച്ച്‌ പതിനാലുകാരിയും കാമുകനും. ഛത്തീസ്ഗഡിലെ കവാര്‍ധ ജില്ലയിലാണ് വ്യത്യസ്തമായ സംഭവം അരങ്ങേറിയത്. കാമുകനായ കൗമാരക്കാരനെ കാണുന്നതിനായി പോയ പെണ്‍കുട്ടി തിരികെ വീട്ടിലെത്താന്‍ ഒരുപാട് വൈകിയിരുന്നു. താമസിച്ചതിന് വീട്ടുകാര്‍ വഴക്ക് പറയുമെന്ന ഭയത്തിലും സ്നേഹബന്ധം പുറത്തറിഞ്ഞാലോയെന്ന ആശങ്കയിലും രണ്ടുപേരും ചേര്‍ന്ന് വ്യാജബലാത്സംഗക്കഥ കെട്ടിച്ചമയ്ക്കുകയായിരുന്നു.

- ഇക്കഴിഞ്ഞ നവംബര്‍ 22ന് ഒരു സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയിരുന്നു. രാത്രി ഏറെ വൈകിയും കുട്ടിയെ കാണാതെ ഭയന്ന വീട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. പതിനൊന്നരയോടെ പൊലീസില്‍ പരാതി നല്‍കാനായി വീട്ടില്‍ നിന്നിറങ്ങിയെങ്കിലും അപ്പോഴേക്കും കുട്ടി തിരിച്ചു വന്നു. ആണ്‍സുഹൃത്തിനൊപ്പം പോയ തന്നെ അജ്ഞാതരായ കുറച്ച്‌ ആളുകള്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയെന്നാണ് താമസിച്ചെത്തിയതിന് കാരണമായി പെണ്‍കുട്ടി പറഞ്ഞത്.

-

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഏഴ് ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അജ്ഞാതരായാ ആക്രമികളെക്കുറിച്ചു ഒരു തുമ്ബും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് സംഭവത്തില്‍ പന്തികേട് തോന്നിയ പൊലീസ് സംഘം പെണ്‍കുട്ടിയെയും സുഹൃത്തിനെയും ചോദ്യം ചെയ്തു. രണ്ട് പേരുടെ മൊഴിയിലുള്ള വൈരുദ്ധ്യവും പൊലീസിന്‍റെ സംശയത്തിന് ബലം പകര്‍ന്നു.

-

തുടര്‍ന്ന് ഉണ്ടായ സംഭവങ്ങള്‍ പുനഃരാവിഷ്കരിക്കണമെന്നറിയിച്ച പൊലീസ് നടന്ന കാര്യങ്ങള്‍ കൃത്യമായി പറയാന്‍ ഇവരോട് ആവശ്യപ്പെട്ടു. ഇതിലും രണ്ട് പേരുടെയും വിശദീകരണത്തിലും പൊരുത്തക്കേടുകള്‍ ഉണ്ടായി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റസമ്മതം നടത്തുകയായിരുന്നു. തങ്ങള്‍ സ്നേഹബന്ധത്തിലാണെന്ന് സമ്മതിച്ച പെണ്‍കുട്ടി, കാമുകനെ കാണുന്നതിനായാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് മൊഴി നല്‍കി. തിരികെയെത്താന്‍ വൈകിയതോടെ വീട്ടുകാര്‍ വഴക്കു പറയുമെന്ന ഭയത്തില്‍, ആണ്‍കുട്ടി തന്നെ നല്‍കിയ ബുദ്ധി അനുസരിച്ചാണ് ബലാത്സംഗക്കഥ ചമച്ചതെന്നും കുട്ടി വ്യക്തമാക്കിയെന്നും കര്‍വധ എസ് പി ശലഭ് സിന്‍ഹ അറിയിച്ചു.

അതേസമയം പെണ്‍കുട്ടിയുടെ കാമുകനായ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് പെണ്‍കുട്ടിയുമായി ശാരീരിക അടുപ്പം ഉണ്ടായിരുന്നുവെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തില്‍ പോക്സോ ആക്‌ട് പ്രകാരമായിരുന്നു അറസ്റ്റ്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!