ബ്രിട്ടീഷ് എയര്‍വേയ്സില്‍ യാത്ര ചെയ്താല്‍ യാത്രാമദ്ധ്യേ എയര്‍ഹോസ്റ്റസിനൊപ്പം കിടക്കയും പങ്കിടാം; ഒരു എയര്‍ ഹോസ്റ്റസിന്റെ അര്‍ദ്ധനഗന ചിത്രങ്ങളോടെയുള്ള ഫേസ്‌ബുക്ക് പോസ്റ്റ് വന്‍ ചര്‍ച്ചയാകുമ്ബോള്‍

സ്വന്തം നഗ്‌നചിത്രങ്ങളും ലൈംഗിക പരാമര്‍ശങ്ങളുമായി പ്രശസ്തി നേടാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെ, പുരുഷന്മാരുടെയും കഥകള്‍ സമൂഹമാധ്യമങ്ങളില്‍ ധാരാളം കേട്ടുകഴിഞ്ഞിരിക്കുന്നു. അതില്‍ നിന്നും അല്‍പം വ്യത്യസ്തമായാണ് ഇവിടെ എയര്‍ഹോസ്റ്റസ് എന്നവകാശപ്പെടുന്ന ഒരു സ്ത്രീ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. ബ്രിട്ടീഷ് എയര്‍വേയ്സിലെ എയര്‍ഹോസ്റ്റസ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇവര്‍, ബ്രിട്ടീഷ് എയര്‍വേയ്സില്‍ യാത്രചെയതാല്‍, യാതയ്ക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അവസരം വാഗ്ദാനം ചെയ്തിരിക്കുകയാണ്. മാത്രമല്ല, ഇതിനായി പണം മുടക്കാന്‍ താത്പര്യമുള്ളവര്‍ക്ക് മിലെ ഹൈ ക്ലബ്ബില്‍ അംഗത്വം നേടാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു.

വിമാനത്തിനുള്ളില്‍, യൂണിഫോമില്‍ തന്നെയുള്ള അര്‍ദ്ധ നഗ്‌ന ചിത്രങ്ങളുമായാണ് ഈ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നത്. അടിവസ്ത്രം കാണിച്ചു നില്‍ക്കുന്നതും, സ്‌കേര്‍ട്ട് ഉയര്‍ത്തി പിടിക്കുന്നതും ഒക്കെയായ ചിത്രങ്ങളില്‍ ഒന്ന് അവരുടെ കാലുകള്‍ കാണിച്ചുകൊണ്ടുള്ളതാണ്. ''പ്രിയപ്പെട്ട യാത്രക്കാരാ, ഞാന്‍ വിമാനത്തിനകത്തെ നിങ്ങളുടെ ആനന്ദമാണ്. ഞാന്‍ നിങ്ങള്‍ക്കായി എന്താണ് ചെയ്യേണ്ടത്?'' എന്നൊരു അടിക്കുറിപ്പും ഈ ചിത്രത്തിന് നല്‍കിയിട്ടുണ്ട്.

പേരു വെളിപ്പെടുത്താത്ത ഈ എയര്‍ഹോസ്റ്റസ് ഒരു മാധ്യമത്തോട് പറഞ്ഞത് താന്‍ ബ്രിട്ടീഷ് എയര്‍വേയ്സില്‍ ജോലി ചെയ്യുന്നു എന്നും ഓണ്‍ലൈന്‍ വഴി തന്റെ അടിവസ്ത്രങ്ങള്‍ ജോഡി ഒന്നിന് 25 പൗണ്ട് വീതം വിലയീടാക്കി വിറ്റ് അധിക വരുമാനം ഉണ്ടാക്കുന്നു എന്നുമാണ്. നേരിട്ടുള്ള സേവനത്തിന് കൂടുതല്‍ തുക ഈടാക്കുമെന്നും അവര്‍ പറയുന്നു. മാത്രമല്ല, യാത്രക്കാര്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍, വിമാനയാത്രയ്കിടയില്‍ അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്നും ഇവര്‍ ഇവരുടെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.

നേരിട്ട് കാണുവാന്‍ മാത്രമായി 50 പൗണ്ട് നല്‍കണമെന്ന് പറയുന്ന ഇവര്‍ പിന്നീടുള്ള നിരക്കുകള്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന സേവനത്തെ ആശ്രയിച്ചായിരിക്കും എന്നും പറയുന്നു. ലണ്ടനിലെ ഒരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്ത് അവിടെ വച്ചു കാണാമെന്നും പറയുന്നുണ്ട്. യാത്രക്കാരുമായി മാത്രമല്ല, തന്റെ സഹപ്രവര്‍ത്തകരുമായും താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും ഇവര്‍ പറയുന്നു. കാല്‍പാദങ്ങള്‍ക്കിടയില്‍ ഒരു ഗ്ലാസ്സ് വൈനുമായി ഇരിക്കുന്ന ഒരു ചിത്രത്തിനു താഴെ അവര്‍ അവകാശപ്പെടുന്നത് അവര്‍ അവരുടെ വിമാനത്തിലെ പൈലറ്റിനോടൊപ്പം മദ്യപിക്കുകയാണെന്നാണ്. അതുകൊണ്ടുതന്നെ പൈലറ്റിന് എന്തുവേണമെങ്കിലും അവരോട് ചെയ്യാമെന്നും പറയുന്നു.

ബ്രിട്ടീഷ് എയര്‍വേയ്സ് ഈ പോസ്റ്റുകള്‍ ഗൗരവമായി എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ ജീവനക്കാര്‍ മാന്യമായി പെരുമാറണമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് വക്താവ് അറിയിച്ചു. എന്നാല്‍, ഇവര്‍ ഒരു ലൈംഗിക തൊഴിലാളി മാത്രമാകാം എന്നാണ് ബ്രിട്ടീഷ് എയര്‍വേയ്സിലെ ഒരു ജീവനക്കാരന്‍ പ്രതികരിച്ചത്. കോവിഡ് പ്രതിസന്ധിമൂലം എയര്‍വേസ് മേഖലയിലെ ജീവനക്കാര്‍ അനുഭവിക്കുന്ന സാമ്ബത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാകാം ഇതെന്നാണ് മറ്റൊരാളുടെ അഭിപ്രായം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!