ലോകത്തിലെ ഏറ്റവും വിലകൂടിയ ബാ​ഗുമായി ബോറിനി മിലാനെസി; 53 കോടി രൂപ വില വരുന്ന ബാ​ഗിന്റെ പ്രത്യേകതകള്‍ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വിലകൂടിയ ബാ​ഗുമായി ഇറ്റലിയിലെ ഒരു പ്രമുഖ ബ്രാന്‍‍ഡായ ബോറിനി മിലാനെസി. 53 കോടി രൂപയാണ് ഈ ബാ​ഗിന്റെ വില. വജ്രം, ഇന്ദ്രനീലം തുടങ്ങിയ വിലപിടിപ്പുള്ള രത്നക്കല്ലുകളാല്‍ അലംകൃതമാണ് ഈ ബാ​ഗ്. 1000 ത്തോളം മണിക്കൂറുകളെടുത്താണ് ബാ​ഗിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ബൊലോഗ്ന ആസ്ഥാനമായുള്ള ബൊറിനി മിലാനേസി സമ്ബന്നമായ മൂന്ന് പര്‍വ മെ​ഗാ ബാഗുകള്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്.

ചെറുതായി തിളക്കമുള്ള മുതലയുടെ തൊലി ഉപയോ​ഗിച്ചാണ് ബാ​ഗ് നിര്‍മ്മിച്ചിരിക്കുനന്ത്. ബാ​ഗിന്റെ മോടി കൂട്ടാനായി വൈറ്റ് ​ഗോള്‍ഡ് കൊണ്ടുള്ള പത്ത് ചിത്രശലഭങ്ങളെയും ഡിസൈന്‍ ചെയ്തിരിക്കുന്ന് കാണാം. അവയില്‍ നാല് ചിത്രശലഭങ്ങളില്‍ വജ്രക്കല്ലുകളും മൂന്നെണ്ണത്തില്‍ ഇന്ദ്രനീലവും പതിച്ചിട്ടുണ്ട്. 130ഓളം കാരറ്റുള്ള കല്ലുകളാണ് ബാ​ഗിലുള്ളത്. കൃത്രിമ നിര്‍മ്മിത വസ്തുക്കള്‍ക്ക് പകരം മൃ​ഗത്തോല്‍, ചെമ്മരിയാടിന്റെ രോമം തുടങ്ങിയവ കൊണ്ടാണ് ബാ​ഗിന്റെ ഉള്‍ഭാ​ഗം നിര്‍മ്മിച്ചിരിക്കുന്നത്. വാങ്ങുന്നയാള്‍ക്ക് പ്രത്യേക പരി​ഗണനയും ലഭിക്കും. ഉപഭോക്താവിന്റെ പേര് കൊത്തുപണി ചെയ്താണ് ബാ​ഗ് ലഭിക്കുക.

ഇനി നീലനിറത്തില്‍ സുന്ദരമാര്‍ന്ന ഈ ബാ​ഗിനു പിന്നില്‍ മറ്റൊരു ആശയം കൂടിയുണ്ട്. കടല്‍ക്കാഴ്‌ച്ചകളെ അനുസ്മരിപ്പിക്കും വിധമാണ് ബാ​ഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നീലക്കല്ലുകള്‍ കടലിന്റെ ആഴത്തേയും വജ്രം ജലത്തിന്റെ നൈര്‍മല്യത്തെയും സൂചിപ്പിക്കുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!