മരുമകളെ 56കാരന്‍ ബലാത്സംഗത്തിനിരയാക്കി; ചോദ്യം ചെയ്ത മകനെ ക്രൂരമായി കൊലപ്പെടുത്തി

ബറേലി: മരുമകളെ ബലാത്സംഗം ചെയ്യുകയും ഇത് ചോദ്യം ചെയ്ത മകനെ കൊലപ്പെടുത്തുകയും ചെയ്ത 56 കാരനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ശനിയാഴ്ചയാണ് സംഭവം. കൊലപാതകത്തിനും പീഡനത്തിനുമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

- നവംബര്‍ 25ന് വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ പ്രതി തന്റെ മൂത്ത മകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവും മറ്റു കുടുംബാംഗങ്ങളും വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മറ്റൊരു നഗരത്തില്‍ പോയിരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ ഭര്‍ത്താവിനോട് നടന്ന കാര്യങ്ങള്‍ ഭാര്യ വെളിപ്പെടുത്തി. കോപാകുലനായ ഭര്‍ത്താവ് പിതോവിനോട് തട്ടിക്കയറുകയും പൊലീസില്‍ പരാതി നല്‍കുമെന്ന് പറയുകയും ചെയ്തു. -

വാക്ക് തര്‍ക്കം മൂത്തതോടെ കൊല്ലപ്പെട്ടയാളുടെ സഹോദരനും വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍ ഇയാള്‍ പിതാവിനെ ന്യായീകരിച്ചാണത്രേ സംസാരിച്ചത്. വാക്ക് തര്‍ക്കത്തിനൊടുവില്‍ തന്റെ കൈവശമുണ്ടായിരുന്ന ലൈസന്‍സുള്ള റിവോള്‍വര്‍കൊണ്ട് പ്രതി മകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

-

മജോളയിലെ ഹനുമാന്‍ നഗറിലാണ് കുടുംബം താമസിക്കുന്നത്. സെക്യൂരിറ്റി ഏജന്‍സിയിലാണ് പ്രതി ജോലി ചെയ്യുന്നത്. കൊല്ലപ്പെട്ട മകന്‍ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!