അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചത് നടി വിദ്യ ബാലന്‍; ഇഷ്ടക്കേട് വന്ന മന്ത്രി ഇടങ്കോലിട്ടത് സിനിമയുടെ ഷൂട്ടിംഗിന്; മധ്യപ്രദേശ് പ്രവാസികാര്യ മന്ത്രി വിജയ് ഷാ പ്രതികാരദാഹി എന്ന് ആരോപണം ഉയര്‍ന്നതോടെ പ്രതികരണം ഇങ്ങനെ

ഇന്‍ഡോര്‍: അത്താഴവിരുന്നിനുള്ള മന്ത്രിയുടെ ക്ഷണം നിരസിച്ച നടി വിദ്യാ ബാലനെതിരെ മന്ത്രിയുടെ പ്രതികാര നടപടി എന്നാരോപണം. മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 'ഷേര്‍ണി' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ദിവസങ്ങളായി വിദ്യാബാലന്‍ മധ്യപ്രദേശിലുണ്ട്. വനമേഖലയിലാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ഇതിനിടയിലാണ് മന്ത്രി വിജയ് ഷാ താരത്തെ അത്താഴ വിരുന്നിന് ക്ഷണിക്കുന്നത്. എന്നാല്‍ വിദ്യ ക്ഷണം നിരസിച്ചു.

ഉടനെ തന്നെ മന്ത്രിയുടെ പ്രതികാര നടപടിയെത്തി.ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയായിരുന്നു മന്ത്രിയുടെ നടപടി.തൊട്ടടുത്ത ദിവസം തന്നെ വനമേഖലയിലേക്കു ഷൂട്ടിങ്ങിനായി പോയ പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഹനങ്ങള്‍ വനംവകുപ്പ് തടഞ്ഞു. രണ്ടു വാഹനങ്ങള്‍ മാത്രമേ അനുവദിക്കാനാവുകയുള്ളുവെന്ന് ഡിഎഫ്‌ഒ അറിയിച്ചതോടെ ഷൂട്ടിങ് മുടങ്ങി.

അതേസമയം ആരോപണം നിഷേധിച്ച്‌ മന്ത്രി വിജയ് ഷാ രംഗത്ത് വന്നു. താനാണ് ക്ഷണം നിരസിച്ചതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മഹാരാഷ്ട്രയില്‍ ചെല്ലുമ്ബോള്‍ കാണാമെന്ന് അറിയിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!