കെ​എ​സ്‌എ​ഫ്‌ഇ​യി​ലെ പ​രി​ശോ​ധ​ന സാ​ധാ​ര​ണം; വി​ജി​ല​ന്‍​സി​നെ ന്യാ​യീ​ക​രി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌എ​ഫ്‌ഇ​യി​ല്‍ ന​ട​ന്ന വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന​യെ ന്യാ​യീ​ക​രി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കെ​എ​സ്‌എ​ഫ്‌ഇ​യി​ല്‍ ന​ട​ന്ന​ത് സാ​ധാ​ര​ണ​യാ​യി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യാ​ണ്. സ്ഥാ​പ​ന​ത്തി​ന്‍റെ സാ​മ്ബ​ത്തി​ക നി​ല​യെ ബാ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ളു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ പു​റ​ത്താ​ണ് വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

ഏ​തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്നു എ​ന്ന ര​ഹ​സ്യ വി​വ​രം കി​ട്ടി​യാ​ല്‍ വി​ജി​ല​ന്‍​സി​ലെ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ര​ഹ​സ്യ​മാ​യി വി​വ​രം ശേ​ഖ​രി​ക്കും. അ​ത് ശ​രി​യാ​ണെ​ന്ന് ക​ണ്ടാ​ന്‍ അ​ത​ത് യൂ​ണി​റ്റ് മേ​ധാ​വി​ക​ള്‍ സോ​ഴ്സ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കും. ഈ ​റി​പ്പോ​ര്‍​ട്ടി​ലെ വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ മു​ന്‍​കൂ​ട്ടി അ​റി​യ​ച്ച ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തും. അ​താ​ണ് കെ​എ​സ്‌എ​ഫ്‌ഇ​യി​ല്‍ ന​ട​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

സാ​ധാ​ര​ണ ന​ട​ക്കു​ന്ന വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് അ​യ​ക്കും. ഇ​തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​മു​ള്ള​താ​ണെ​ങ്കി​ല്‍ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ത് സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!