സമൂഹമാധ്യമങ്ങളില്‍ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചയായി മമ്തയുടെ അഭിമുഖം

മലയാളികളുടെ പ്രിയ താരം മമ്ത മോഹന്‍ദാസിന്റെ അഭിമുഖത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് നടക്കുന്നത്. സ്ത്രീ ശാക്തീകരണവും മറ്റും വലിയ തോതില്‍ ചര്‍ച്ചയാകുന്ന ഈ കാലത്ത്‌ ഒരാണ്‍കുട്ടി ജനിക്കുന്നത് പേടിച്ചുകൊണ്ടാണെന്ന് മമ്ത മോഹന്‍ ദാസ് റെഡ് കാര്‍പ്പെറ്റ് അഭിമുഖത്തില്‍ പറയുകയുണ്ടായി.

'എനിക്ക് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ എന്നൊരു വേര്‍തിരിവ് തോന്നിയിട്ടില്ല. ഞാന്‍ ഒരു ഒറ്റമകളാണ് ഒരാണ്‍ക്കുട്ടിയെ വളര്‍ത്തുന്നത് പോലെയാണ് എന്റെ അച്ഛന്‍ എന്നെ വളര്‍ത്തിയത്. അങ്ങനെ വളര്‍ന്നത് കൊണ്ട് തന്നെ ഈ ലോകത്തെ കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടിലും വ്യത്യാസമുണ്ട്‌' മമ്ത അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍.

ഒരു സ്ത്രീ എന്ന നിലയില്‍ താന്‍ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ലെന്നും മമ്ത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിനിമയില്‍ റെമ്യൂണറേഷന്റെ കാര്യത്തില്‍ അതുണ്ടാകുന്നുണ്ട്. പതിനഞ്ച് വര്‍ഷം ഈ മേഖലയില്‍ നില്‍ക്കുന്ന ഒരു നടന് ലഭിക്കുന്ന പണമല്ല അത്ര തന്നെ പരിചയസമ്ബത്തുള്ള ഒരു നായികയ്ക്കുള്ളതെന്നും മമ്ത പറഞ്ഞിരുന്നു.

മമ്തയെ വിമര്‍ശിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പല രീതിയിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് മുമ്ബും മമ്ത ഒട്ടേറെ വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയും സമുഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ അത് വലിയ ചര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്തിരുന്നു. ഡബ്ല്യൂസിസി എന്നൊരു സംഘടനയുടെ ആവശ്യമുണ്ടായിരുന്നുവെന്ന് തനിക്ക് തോന്നുന്നില്ലെന്നും മമ്ത പറയുകയുണ്ടായി. സംഘടന തുടങ്ങുമ്ബോള്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ല. തന്നോട് അതിനെ പറ്റി ചോദിച്ചിരുന്നെങ്കില്‍ താനിവിടെ ഉണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും തനിക്ക് പ്രത്യേകിച്ച്‌ ഒരഭിപ്രായവും പറയാനില്ലെന്നുമായിരുന്നു മമ്ത പറയുകയുണ്ടായത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!