സന്നിധാനത്ത് പുതിയ പോലീസെത്തി,പുതിയ സുരക്ഷാക്രമീകരണങ്ങളും,ചിത്രങ്ങള്‍ കാണാം

ശബരിമല സന്നിധാനത്ത് പോലീസ് സേനയുടെ പുതിയ ബാച്ച്‌ സേവനം ആരംഭിച്ചു.മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആദ്യബാച്ച്‌ സേവന കാലാവധി പൂര്‍ത്തിയായി മടങ്ങിയതിനെ തുടര്‍ന്നാണ് പുതിയ ബാച്ച്‌ എത്തിയത്.

ഒരു ഡിവൈഎസ്പി, മൂന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, എസ്‌ഐ,

എഎസ്‌ഐ റാങ്കിലുള്ള 26 പേര്‍, 124 സിവില്‍ പോലീസ് ഓഫീസേഴ്‌സ്, 13 ആന്ധ്ര പോലീസ് ഓഫീസേഴ്‌സ് അടക്കം 167 പേരാണ് പുതിയതായി ഡ്യൂട്ടിക്ക് എത്തിയത്.

ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പിയായ പ്രശാന്തന്‍ കാണി സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ആയി ചുമതലയേറ്റു.

ചുമതല പൂര്‍ത്തിയാക്കി മടങ്ങുന്ന സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട അനുഭവപാഠങ്ങള്‍ രണ്ടാം ഘട്ടം ഡ്യൂട്ടിയില്‍ പ്രവേശിച്ചവരുമായി പങ്കുവച്ചു. പുതുതായി എത്തിയവര്‍ക്ക് താമസിക്കാന്‍ പുതിയ ബാരക്കുകളും ഒന്നിടവിട്ട ബെഡുകളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഡ്യൂട്ടി പൂര്‍ത്തിയാക്കിയവരുടെ താമസസ്ഥലങ്ങള്‍ അണുവിമുക്തമാക്കും. കഴിഞ്ഞ ബാച്ചിലെ നാലു പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയെങ്കിലും ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!