കൂടത്തായി ജോളിക്ക് കിട്ടാനുള്ളത് 30 ലക്ഷം : അന്വേഷണം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക്

കോഴിക്കോട്; കൂടാത്തായി കൊലപാതക കേസില്‍ അന്വേഷണം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ അന്വേഷണ സംഘം. കേസിലെ പ്രതി ജോളിയുടെ സാമ്ബത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജോളിയുടെ അഭിഭാഷകനായ അഡ്വ ബി ആളൂര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ജോളിക്ക് പലരില്‍ നിന്നായി 30 ലക്ഷത്തിലധികം രൂപ കിട്ടാനുണ്ടെന്ന് കാണിച്ചായിരുന്നു അഭിഭാഷകന്‍ ആളൂര്‍ കോടതിയെ സമീപിച്ചത്. തുക പിരിച്ചെടുക്കാന്‍ തനിക്ക് അനുമതി നല്‍കണമെന്നായിരുന്നു കോടതിയില്‍ ആളൂര്‍ വ്യക്തമാക്കിയത്. കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയതും ഉള്‍പ്പെടെയുള്ള തുകയാണ് ജോളിക്ക് കിട്ടാനുള്ളത് എന്നായിരുന്നു ആളൂര്‍ അപേക്ഷയില്‍ പറഞ്ഞത്. ഇതോടെ പണം നല്‍കാനുള്ളവര്‍ക്ക് കേസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും. സാമ്ബത്തിക നേട്ടത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്ന് നേരത്തേ തന്നെ ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ജോളി ആദ്യഘട്ടത്തില്‍ നല്‍കിയ മൊഴിയില് റിയല്‍ എസ്റ്റേറ്റുകാരെ കുറിച്ച്‌ സൂചനകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാമ്ബത്തിക കാര്യങ്ങളില്‍ അഭിഭാഷകന്റെ ഇടപെടലുകള്‍ പ്രോസിക്യൂഷന്‍ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!