സുഹൃത്തിനെ കൊന്ന് കുഴിച്ചിട്ട കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു
വിതുര; സുഹൃത്തിനെ മദ്യലഹരിയില്‍ തലയ്ക്കടിച്ചുകൊന്ന് വീട്ടില്‍ കുഴിച്ചിട്ട കേസിലെ പ്രതി വിതുര പട്ടന്‍കുളിച്ചപാറ വേമ്ബുരയില് വീട്ടില്‍ എ. താജുദ്ദീനെ (62) റിമാന്‍ഡ് ചെയ്തു. മീനാങ്കല്‍ തണ്ണിക്കുളം കുന്നിന്‍പുറത്ത് വീട്ടില്‍ മാധവനെയാണ് (50) ബുധനാഴ്ച രാത്രിയില്‍ ഇയാള്‍ കൊലപ്പെടുത്തുകയുണ്ടായത്. തര്‍ക്കത്തിനിടെ റബര്‍ കമ്ബ് കൊണ്ട് മാധവന്റെ തലയ്ക്ക് അടി ഏല്‍ക്കുകയായിരുന്നു.
മൃതദേഹം ചാക്കില്‍ കെട്ടി പുറത്തുകൊണ്ടുപോയി കളയാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുമെന്ന് ഭയന്ന് തിരികെ വീട്ടിലെത്തിക്കുകയുണ്ടായി. മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ചതോടെ കട്ടിലിനടിയില്‍ കുഴിച്ചിടുകയാണ് ചെയ്തത്. ഇന്നലെ വിതുര സി.ഐ എസ്. ശ്രീജിത്, എസ്.ഐ എസ്.എല്‍. സുധീഷ് എന്നിവരുടെ നേതൃത്വത്തില്‍ താജുദ്ദീനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മദ്യം വില്‍ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്നും മുമ്ബും വഴക്കും അടിപിടിയും നടന്നിട്ടുണ്ടെന്നും ഇയാള്‍ പൊലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam