സ്വര്‍ണക്കടത്ത് കേസ് ; എം ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതി എം ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയില്‍ എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതി ഇന്ന് വിധി പറയും. ശിവ ശങ്കറിനെ ഏഴു ദിവസത്തേക്ക് കസ്റ്റഡി ലഭിക്കണമെന്നാണ് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടത്.

അതേസമയം, ശിവശങ്കരനെ കസ്റ്റഡിയില്‍ വിട്ടു നല്‍കരുതെന്നും ശിവശങ്കര കൈയ്യില്‍ നിന്നും മൊബൈല്‍ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കസ്റ്റഡി അപേക്ഷയില്‍ വിധിപറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു കോടതി. എന്നാല്‍, സ്വപ്ന സരിത് എന്നിവരെ മൂന്നു ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു നല്‍കുകയും ചെയ്തിരുന്നു. വിദേശ കറന്‍സി കടത്ത് അതീവ ഗൗരവമുള്ളതാണെന്നും. കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!