ഇന്ത്യയിലെ ആദ്യ കൊവിഡാനന്തര റിജുവനേഷന്‍ സെന്ററുമായി ആസ്‌റ്റര്‍

 സെന്റര്‍ തുറന്നത് വയനാട്ടില്‍

കല്‍പ്പറ്റ: കൊവിഡ് ഭേദമായവര്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ത്യയിലെ ആദ്യ പോസ്‌റ്റ് കോവിഡ് റിജുവനേഷന്‍ സെന്ററുമായി ആസ്‌റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍. വയനാട്ടില്‍ ആരംഭിച്ച 'റിജുവ് അറ്റ് ആസ്‌റ്റര്‍ വയനാട്" സ്ഥാപനത്തിന്റെ ഉദ്ഘാടനം സൂര്യ സ്‌റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി സ്ഥാപക ഡയറക്‌ടര്‍ സൂര്യ കൃഷ്‌ണമൂര്‍ത്തി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.

ആസ്‌റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. ആസാദ് മൂപ്പന്‍ സന്നിഹിതനായിരുന്നു. ഡി.എം. വിംസ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആസ്‌റ്റര്‍ ഇന്ത്യ സി.ഇ.ഒ ഡോ. ഹരീഷ് പിള്ള അദ്ധ്യക്ഷത വഹിച്ചു. ആധുനിക വൈദ്യശാസ്‌ത്രം, ആയുര്‍വേദം, യോഗ, ഉല്ലാസയാത്ര, നാടന്‍ കലകള്‍ എന്നിവ സംയോജിപ്പിച്ചുള്ള പാക്കേജാണ് നല്‍കുന്നതെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

റിജുവ് അറ്റ് ആസ്‌റ്റര്‍ വയനാട് വെബ് പേജ് ഡി.എം എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ട്രസ്‌റ്റി യു. ബഷീര്‍ പ്രകാശനം ചെയ്‌തു. ബ്രോഷര്‍ പ്രകാശനം ആസ്‌റ്റര്‍ മിംസ് കണ്ണൂര്‍, കോഴിക്കോട്, കോട്ടക്കല്‍ ക്ളസ്‌റ്റര്‍ സി.ഇ.ഒ ഫര്‍ഹാന്‍ യാസിന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.മനോജ് നാരായണന് നല്‍കി നിര്‍വഹിച്ചു.

ആസ്‌റ്റര്‍ മിംസ് കോഴിക്കോട്ടെ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍ ഡോ. ജേക്കബ് ആലപ്പാട്ട് കോര്‍പ്പറേറ്റ് വീഡിയോ പുറത്തിറക്കി. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് വാഞ്ചീശ്വരന്‍, എ.ജി.എം ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ സംബന്ധിച്ചു. വിവരങ്ങള്‍ക്ക് : 7591966333

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!