ജിയോയെ കടത്തി വെട്ടി എയര്‍ടെല്ലിന്റെ പടയോട്ടം; എയര്‍ടെല്‍ പുതുതായി ചേര്‍ത്തത് 36.74 ലക്ഷം വയര്‍ലെസ് വരിക്കാരെ: വോഡഫോണ്‍ ഐഡിയയെ കൈവിട്ട് ഉപഭോക്താക്കള്‍
ജിയോയെ കടത്തി വെട്ടി എയര്‍ടെല്ലിന്റെ പടയോട്ടം. തുടര്‍ച്ചയായ മൂന്നാം മാസവും എയര്‍ടെല്‍ പരമാവധി വയര്‍ലെസ് വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോയെ പിന്നിലാക്കി കുതിക്കുകയാണ്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഭാരതി എയര്‍ടെല്‍ 36.74 ലക്ഷം വയര്‍ലെസ് വരിക്കാരെ ചേര്‍ത്തു. എന്നാല്‍ റിലയന്‍സ് ജിയോയ്ക്ക് 22 ലക്ഷം പേരെ മാത്രമാണ് അധികം ചേര്‍ക്കാന്‍ കഴിഞ്ഞത്. അതേസമയം വോഡഫോണ്‍ ഐഡിയക്ക് 26.56 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്.
വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ കാര്യത്തില്‍, ജിയോയുടേത് 40.63 കോടിയും എയര്‍ടെലിന്റേത് 16.75 കോടിയും വോഡഫോണ്‍ ഐഡിയയുടേത് 12.04 കോടിയുമാണ്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പങ്കിട്ട ഡേറ്റ പ്രകാരം, വോഡഫോണ്‍ ഐഡിയയ്ക്ക് ഉപയോക്താക്കളെ മൊത്തത്തില്‍ നഷ്ടപ്പെട്ടുവെങ്കിലും ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ ചേര്‍ക്കാന്‍ കമ്ബനിക്ക് കഴിഞ്ഞു. കമ്ബനി 0.65 ദശലക്ഷം വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വരിക്കാരെ ചേര്‍ത്തു. ബിഎസ്എന്‍എല്‍ 1.09 ദശലക്ഷം ഉപയോക്താക്കളെയും ചേര്‍ത്തു.
ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ മൊത്തം വരിക്കാര്‍ 40.63 കോടിയാണ്. തൊട്ടുപിന്നില്‍ 33.02 കോടി ഉപഭോക്താക്കളുള്ള ഭാരതി എയര്‍ടെലുമുണ്ട്. വോഡഫോണ്‍ ഐഡിയ 29.28 കോടി വരിക്കാരുമായി മൂന്നാം സ്ഥാനത്താണ്. 11.88 കോടി ഉപഭോക്താക്കളുള്ള ബിഎസ്എന്‍എല്‍ നാലാം സ്ഥാനത്താണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജിയോയുടെ കുറഞ്ഞ ചെലവിലുള്ള സ്മാര്‍ട് ഫോണ്‍ അല്ലെങ്കില്‍ 4ജി ഫീച്ചര്‍ ഫോണായ ജിയോഫോണ്‍ ഉടന്‍ അവതിരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇതുപോലെ തന്നെ, എയര്‍ടെല്‍ അതിന്റെ 2ജി ഉപയോക്താക്കളെ ലാഭകരമായ താരിഫ് പ്ലാനുകള്‍ വാഗ്ദാനം ചെയ്ത് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നുണ്ടെങ്കിലും വോഡഫോണ്‍ ഐഡിയ 4ജി കൂട്ടിച്ചേര്‍ക്കലുകളില്‍ പിന്നിലാണ്. വോഡഫോണ്‍ ഐഡിയയുടെ പുതിയ കൂട്ടിച്ചേര്‍ക്കലുകളുടെയും നവീകരണത്തിന്റെയും വളര്‍ച്ച എയര്‍ടെലിനേക്കാള്‍ വളരെ കുറവാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam