ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില വര്‍ധിക്കും ജനുവരി‌യിലെ മാറ്റം അറി‌യാം

അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിന് പിന്നാലെ ജനുവരിയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചെമ്ബ്, അലുമിനിയം, സ്റ്റീല്‍ എന്നിവയുടെ വില വര്‍ദ്ധനവ്, സമുദ്ര, വായു ചരക്ക് നിരക്കുകളുടെ വര്‍ദ്ധനവ് എന്നിവയുടെ ഫലമായി എല്‍ഇഡി ടിവിയുടെയും റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ജനുവരി മുതല്‍ 10 ശതമാനം വര്‍ധിച്ചിക്കുമെന്നാണ് വിലയിരുത്തല്‍.

എല്‍‌ജി, പാനസോണിക്, തോംസണ്‍ തുടങ്ങിയ നിര്‍മ്മാതാക്കള്‍ ജനുവരി മുതല്‍ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുമ്ബോള്‍, സോണി വില വര്‍ദ്ധനവ് സംബന്ധിച്ച്‌ ഒന്നും വ്യക്തമാക്കി‌യി‌ട്ടില്ല. ചരക്കുകളുടെ വിലയിലുണ്ടായ വര്‍ധനവ് സമീപ ഭാവിയില്‍ ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണ്ണയത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജനുവരിയില്‍ തന്നെ വില 6-7 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും പാനസോണിക് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മനീഷ് ശര്‍മ പറഞ്ഞു.

ഈ സാമ്ബത്തിക വര്‍ഷം അവസാനത്തോടെ വില 10-11 ശതമാനം വരെ ഉയരുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.എല്‍ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ വീട്ടുപകരണ വിഭാഗത്തില്‍ ഉല്‍‌പ്പന്നങ്ങളിലുടനീളം കുറഞ്ഞത് 7 മുതല്‍ 8 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!